ചിക്കാഗോ മാർത്തോമ്മാ യുവജന സഖ്യത്തിന്‍റെ നേതൃത്തിൽ വിറ്റ്ലാന്റ് ലാബുമായി സഹകരിച്ചു രക്തദാന ക്യാമ്പ് 12 തീയതി ശനിയാഴ്ച രാവിലെ 9 മുതൽ 2 വരെ ചിക്കാഗോ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ചിക്കാഗോ മാർത്തോമ്മാ ഇടവക വികാരി ബഹു. റവ. ആശിഷ് തോമസ് അച്ചൻ ഈ വർഷത്തെ രക്തദാന ക്യാമ്പ് ഉത്ഘാടനം നിർവഹിച്ചു , സഹ വികാരി റവ. ബിജു യോഹന്നാൻ അച്ചൻ ഉൾപ്പടെ 40 ലധികം പേർ ഈ വർഷത്തെ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. രക്തദാന ക്യാമ്പിന്‍റെ ക്രമീകരണങ്ങൾക്ക് യുവജന സഖ്യം സെക്രട്ടറി ശ്രീ . അജു മാത്യുവിന്റ്റെ നേതൃത്വത്തിൽ, Mrs. ദീപ സന്തോഷ്, Ms. സിബി മാത്യു എന്നിവർ കൺവീനർമാരായി ശ്രീ. ആൽബിൻ ജോർജ്ജ്, ശ്രീ. റോയി തോമസ്, ശ്രീ. ലിനു എം ജോസഫ്, ശ്രീ. ജിബിൻ ജോർജ്ജ് എന്നിവർ നേതൃത്വം നല്കി.




