ചിക്കാഗോ മലയാളീ അസോസിയേഷൻ ചാരിറ്റി ഫോറം രൂപീകരിച്ചു.അമേരിക്കയിലും കേരളത്തിലും അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ചാരിറ്റി പ്രവർത്തനം പുന രാരം ഭി ക്കാൻ പ്രസിഡന്റ് ജെസ്സി റിൻസിയുടെ അദ്ധ്യക്ഷ തയിൽ കൂടിയ ബോർഡ് യോഗം തീരുമാനിച്ചു.ചിക്കാഗോ മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാ ടൻ ചെയര്മാന് ആയും CMA വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുര, ട്രഷറർ മനോജ് അച്ചേട്ട് ബോർഡ് മെമ്പർ ആഗ്നസ് തെങ്ങുംമൂട്ടിൽ എന്നിവർ അംഗങ്ങൾ ആയും ചാരിറ്റി ഫോറം നിലവിൽ വന്നു . മുൻ വർഷങ്ങളിൽ നടത്തിയതുപോലെ ഭാവനരഹിതർക്കു ഭവനം ഉണ്ടാകുന്നതിനു മുൻകൈ എടുത്തു പ്രവർത്തിക്കുമെന്ന് ചെയര്മാന് ജോൺസൺ കണ്ണു ക്കാടൻ അറിയിച്ചു. ചാരിറ്റിഫോറത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം ഉണ്ടെന് ആഗ്നസ് തേങ്ങുമൂട്ടിലും ഫിലിപ്പ് പുത്തൻപുരയിലും അഭിപ്രായപെട്ടു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി മനോജ് അച്ചേട്ട് അറിയിച്ചു.