കഥാവലോകനം: സമകാലീന മലയാള ചെറുകഥ- ആഖ്യാനം/പ്രമേയം/അവതരണം
കഥാവലോകനം: സമകാലീന മലയാള ചെറുകഥ- ആഖ്യാനം/പ്രമേയം/അവതരണം
ലാന സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസത്തിൽ സാംസി കൊടുമൺ, അനിലാൽ എന്നിവരുടെ നേതൃത്വത്തിൽ കഥാവലോകനം
സമകാലീന മലയാള ചെറുകഥ- ആഖ്യാനം/പ്രമേയം/അവതരണം എന്ന വിഷയത്തെക്കുറിച്ച് ഈ സന്തോഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി.
ജിജോ ജോസ് ചെമ്മാന്ത്ര: പ്രവാസഭൂവിലെ കഥാബീജങ്ങൾ, നീന പനയ്ക്കൽ ചെറുകഥാരചനയിലെ ആത്മസംഘർഷങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.
തുടർന്ന് പാനൽ അംഗങ്ങൾ സജ്ജീവമായി ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവച്ചു.
തുടർന്ന് അമേരിക്കൻ മലയാളകഥകൾ അവലോകനം എന്ന വിഭാഗം സാമുവൽ യോഹന്നാന്റെ നേതൃത്വത്തിൽ നടന്നു. വളരെ വ്യത്യസ്തതപുലർത്തിയ ഒരു പരിപാടി ആയി കഥാവലോകനം.
11 അമേരിക്കൻ എഴുത്തുകാരുടെ കഥകൾ മുഖ്യാതിഥി ഇ സന്തോഷ് കുമാറും, മറ്റ് 11 അമേരിക്കൻ എഴുത്തുകാരും വായിച്ച് അഭിപ്രായങ്ങൾ പറഞ്ഞു.
ചെറുകഥകൾ പലപ്പോഴും നോവലുകളുടെ ചെറുപതിപ്പുകൾ ആയിമാറാറുണ്ടെന്നും, ചെറുകഥകൾ ഒരു ഫ്രെയിമിനുള്ളിൽ വളരെ സൂക്ഷിച്ച്, വായനയുടെ ഒഴുക്ക് നഷ്ടപ്പെടുത്താതെ ഓരോ കഥാപാത്രങ്ങളെയും, കഥാസന്ദർഭങ്ങളെയും ബന്ധിപ്പിച്ച് എഴുതുമ്പോഴാണ് അത് പൂർണ്ണതയിലെത്തുന്നതെന്നും സന്തോഷ് കുമാർ പറഞ്ഞു. കഥകളെല്ലാം മൈക്രോകഥകൾ ആവണം എന്ന് നിർബന്ധമില്ല, കഥകൾ നീളം കൂടിപ്പോയി എന്നത് കഥകളുടെ പ്രാധാന്യം നഷ്ടപ്പെടുത്തുന്നില്ല എന്നും സന്തോഷ് കുമാർ പറഞ്ഞു. ചെറുകഥകൾ എഴുതുക അത്ര എളുപ്പമല്ലെന്നും, വളരെ സൂക്ഷ്മമായി സമീപിയ്ക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.
ഇ സന്തോഷ് കുമാർ 11 കഥകളെയും വിശദമായി വളരെ സൂക്ഷ്മമായി വിലയിരുത്തുകയും കൂടുതൽ നല്ല കഥകൾ എഴുതാൻ കഴിയുന്ന മുഖ്യധാരയിലേക്ക് എത്തിപ്പെടാൻ കഴിവുള്ള മികച്ച എഴുത്തുകാരാണെന്നും അതിന് കഴിയട്ടെ എന്നും ആശംസിയ്ക്കുകയും ചെയ്തു.
റീനി മാമ്പലം, രാജേഷ് തെക്കന്മാർ, റഹീമാബി മൊയ്തീൻ, റഫീക് തറയിൽ, ഡോ. സുകുമാർ കാനഡ, ജേക്കബ് തോമസ്, ഉമ സജി, ബിജോ ജോസ് ചെമ്മാന്ത്ര, ഷാജു ജോൺ, മനോഹർ തോമസ്, മീനു എലിസബത്ത് എന്നിവരുടെ കഥകളാണ് അവലോകനത്തിൽ ഉൾപ്പെടുത്തിയത്.
ഉമ സജി