PRAVASI

കപ്പിൾസ് റിന്യൂവൽ നൈറ്റ്-ആത്മീയതയും സ്നേഹപൂര്‍ണമായ കൂട്ടായ്മയും നിറഞ്ഞ ഒരു സ്മരണീയ സന്ധ്യ

Blog Image

 അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ രജത ജൂബിലിയുടെ ഭാഗമായി ഇടവകതലത്തിൽ 2025 സെപ്റ്റംബർ 20-)o തിയ്യതി കപ്പിൾസ് ഗ്രാന്റ് റിന്യൂവൽ നൈറ്റ് ചിക്കാഗോ  മാർത്തോമ്മാ ശ്ലീഹ കത്തീഡ്രലിൽ നടത്തപ്പെട്ടു. പ്രായഭേദമന്യേ ഇടവകയിലെ ദമ്പതിമാരുടെ നിറഞ്ഞ സാന്നിധ്യം ഈ സ്നേഹസംഗമത്തിന്റെ ആദ്യാവസാനം വരെ ഉണ്ടായിരുന്നു. വൈകുന്നേരം അഞ്ചുമണിക്ക് ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന്റെ മുഘ്യ കാർമികത്വത്തിൽ പരിശുദ്ധകുർബ്ബാനയോടെയും അനുഗ്രഹ ശുശ്രുഷകളോടെയും ഈ ആഘോഷത്തിന്റെ തുടക്കം കുറിച്ചു. പിതാവിനോടൊപ്പം  റവ. ഫാ. മാത്യു പുളിന്താനം, കത്തീഡ്രൽ വികാർ റവ. ഫാ. തോമസ് കാടുകാപ്പിള്ളിൽ , അസ്സി. വികാർ ഫാ. യൂജിൻ എന്നിവരും സഹകാർമ്മികത്ത്വം വഹിച്ചു. ശുശ്രുഷകളുടെ ഭാഗമായി വിവാഹനാളിൽ ദമ്പതിമാർ എടുത്ത വിവാഹ പ്രതിജ്ഞ ജോയ് പിതാവ്  ചൊല്ലിക്കൊടുക്കുകയും ദമ്പതിമാർ അത് ഏറ്റുചൊല്ലുകയും ചെയ്തു. ഒപ്പം തന്നെ പിതാവിന്റെ ആശീർവാദത്തോടെ ദമ്പതിമാർ അവരുടെ വിവാഹമോദിരങ്ങൾ പരസ്പരം  അണിയിക്കുകയും ചെയ്തു. വിവാഹം ഒരു കൂദാശ മാത്രമല്ല ക്രിസ്തുവിന് സഭയോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകം കൂടിയാണെന്നും പിതാവിന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ദമ്പതിമാരുടെ ഐക്യവും സ്നേഹവും നല്ല ഒത്തുരുമയുള്ള കുടുംബത്തിന്റെ അടിത്തറയാണെന്നും, കുടുംബങ്ങളുടെ കൂട്ടായ്മ ഒരു നല്ല ഇടവക രുപീകരണത്തിനും രൂപതയുടെയും സഭയുടേയും വളർച്ചക്കും കരണമാകുമെന്നുള്ള വിശ്വസത്തിൽ നിന്നും ഇടവകയുടെ ഇടയനായി ഫാ. തോമസ് കടുകാപ്പിള്ളിലിന്റെ മനസ്സിൽ ഉടലെടുത്ത ആശയമായിരുന്നു ഈ ആഘോഷം സംഘടിപ്പിക്കാൻ പ്രചോദനമയത്.

പരിശുദ്ധ കുർബ്ബാനയ്ക്കുശേഷം പാരിഷ് ഹാളിൽ വച്ച് ക്യാൻഡിൽ ലൈറ്റ് ഡിന്നറും, ഫോട്ടോ ഷൂട്ടും, നർമ്മം നിറഞ്ഞ ഉല്ലാസപരിപാടികളും ദമ്പതികൾക്കായ് ഒരുക്കിയിരുന്നു. ഇതോടൊപ്പം തന്നെ ദമ്പതിമാരുടെ ഒരു റാംപ് വോക്കിങ് സൗഹൃദ മത്സരവും നടത്തി. മുപ്പതിൽപ്പരം ദമ്പതികൾ പങ്കെടുത്ത ഈ പെർഫോമൻസിൽ ടോം ജോസ്സ് ആൻഡ് ജിനു ജോസ് ദമ്പതികൾ ഒന്നാം സ്ഥാനം നേടുകയും സമ്മാനമായി ഒരു  ഗോൾഡ് കോയിൻ കരസ്ഥമാക്കുകയും  ചെയ്തു. ഫസ്റ്റ് റണ്ണർ അപ്പ് ആയി കുര്യാക്കോസ് ചിറമേൽ ആൻഡ് ജിഷ ചിറമേൽ, സെക്കന്റ് റണ്ണർ അപ്പ് ആയി നിജിൽ മാത്യു ആൻഡ് അനീറ്റ നിജിൽ ദമ്പതികളും തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിലെ വിജയികളെ നിർണ്ണയിക്കുന്നതിനായി പ്രശസ്ത സിനിമാതാരവും നർത്തകിയുമായ ദിവ്യ ഉണ്ണിയും, വ്യവസായ സംരംഭകനും ആൽകോർ CEO യുമായ ജോർജ് മൊളാക്കലും  പ്രത്യേകാതിഥികളായി പങ്കെടുത്തു. ഡിജിറ്റൽ വോട്ടിംഗിലൂടെ കാണികൾക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താൻ അവസരം ലഭിച്ചു. ഇതിനോടനുബന്ധിച്ചു നടത്തിയ ദിവ്യ  ഉണ്ണിയുടെ നൃത്ത വിരുന്ന് ഈ ആഘോഷസന്ധ്യയുടെ മാറ്റ് കൂട്ടി. ഈ പരിപാടിയുടെ ജനറൽ കോർഡിനേറ്റർമാരായി പ്രവർത്തിച്ചത് ജോജോ വെള്ളാനിക്കലും ആനി മാനാട്ടുമാണ്. ഇടവക കൈകാരൻന്മാരായ ബോബി ചിറയിൽ, സന്തോഷ് കാട്ടൂക്കാരൻ, ബിജി സി മാണി, വിവിഷ് ജേക്കബ് എന്നിവരുടെ സമ്പൂർണ സഹകരണം  ഇവരോടൊപ്പം ഉണ്ടായിരുന്നു. കത്തീഡ്രൽ ഇടവകയിലെ സിസ്റ്റേഴ്സും പ്രാർത്ഥനയും പിന്തുണയും നൽകി ഇതിൽ ഭാഗമായി. അതോടൊപ്പം തന്നെ ഈ ആഘോഷം വളരെ മനോഹരമായി പൂർത്തിയാക്കാൻ വിവിധ കമ്മിറ്റികളിലായി  പ്രവർത്തിച്ച വോളന്റീയർമാരുടെ നിസ്വാർഥമായ സേവനങ്ങൾ എടുത്തുപറയേണ്ടിയിരിക്കുന്നു. ഈ പരിപാടിയെ വിജയകരമാക്കാൻ സാമ്പത്തിക സഹായം നൽകികൊണ്ട് മുന്നോട്ടുവന്ന സ്പോൺസർമാരെയും നന്ദിയോടെ അനുസ്മരിക്കേണ്ടതുണ്ട്.

കൂടിച്ചേരലും പ്രാർത്ഥനയും ആഘോഷങ്ങളും നിറഞ്ഞ കപ്പിൾസ് ഗ്രാന്റ് റിന്യൂവൽ നൈറ്റ്, പങ്കെടുത്ത എല്ലാവർക്കും  മറക്കാനാകാത്ത അനുഭവമായി മാറി. കുടുംബങ്ങളെ ആധാരമാക്കി ഇടവകയുടെയും രൂപതയുടെയും മുന്നേറ്റത്തിന് ഉറച്ച അടിത്തറ ഒരുക്കാൻ സമർപ്പിതമായി പ്രവർത്തിച്ച ഓരോരുത്തർക്കും, ഈ യാത്രയിലേക്ക് കൈകോർത്ത് നടന്ന എല്ലാ ദമ്പതിമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ പരിപാടിയുടെ വിജയം വിശ്വാസസമൂഹം ആഴത്തിൽ ഏകോപിതമാകുന്നതിനായി, ജൂബിലി വർഷത്തോടനുബന്ധിച്ച് ഇടവകതലത്തിൽ നടത്താനിരിക്കുന്ന നിരവധി ആത്മീയവും സാമൂഹികവുമായ പരിപാടികൾക്ക് പ്രചോദനം നൽകുന്നതാണ്.

    •    കപ്പിൾസ് നൈറ്റ് വോളന്റീർസ്

ജനറൽ കോർഡിനേറ്റർസ് : ജോജോ വെള്ളാനിക്കൽ, ആനി മാനാട്ട്

രജിസ്ട്രേഷൻ കമ്മിറ്റി: രഞ്ജിത് ചെറുവള്ളിൽ , ജേക്കബ് തോമസ്, സജി വർഗീസ്, ജോസഫ് സ്കറിയ, അനീഷ് ആന്റോ

ലിറ്റർജി: ജോസ് കടവിൽ ആൻഡ് ടീം

കൊയർ: റോയ് നെടുങ്കോട്ടിൽ ആൻഡ് ടീം

സ്‌പോൺസർഷിപ് കമ്മിറ്റി: സുഭാഷ് ജോർജ്ജ്, ജിജു സ്റ്റീഫൻ

ഡെക്കറേഷൻസ് ടീം: മിന്നി നെടുങ്കോട്ടിൽ, നിഷ സുഭാഷ്, അമ്പിളി ജോർജ്, ടിനു പുത്തൻവീട്ടിൽ, ലത ചിറയിൽ, റൂബി വെള്ളാനിക്കൽ, മനേഷ് അക്കത്തറ.

ഫുഡ് ആൻഡ് ഡൈനിങ്ങ് ടീം: സിസ്റ്റർ. റോസ് ആൻഡ് ടീം, കുഞ്ഞുമോൾ തോബിയാസ്, ജാക്വിലിൻ വർഗ്ഗീസ്, റോസമ്മ തേനിയപ്ലാക്കൽ, ജോളി ജോ,സുജിമോൾ ചിറയിൽ, മിന്നി നെടുങ്കോട്ടിൽ, റൂബി വെള്ളാനിക്കൽ, ദീപ്‌തി ജേക്കബ്, റോയ് ചാവടിയിൽ, മത്തച്ഛൻ പള്ളിത്തറ, ജോണി മണ്ണഞ്ചേരിൽ, ജോണി വടക്കുംചേരി

ഫോട്ടോഗ്രാഫി : ജിജു സ്റ്റീഫൻ, മിഥുൻ രാജു തളിയത്ത്, സുഭാഷ് ജോർജ്

എന്റെർറ്റൈൻമെന്റ് : ജോഷി കുഞ്ചേറിയ, ജോർജ് ജോസഫ്, ജൂഡി തോമസ് , റോസ് വടകര, ബ്രിസ്റ്റോ സേവ്യർ, കെവിൻ ഗോമസ്, ഡെക്സ്റ്റർ ആന്റണി

ഓഡിയോ & വീഡിയോ: ബിജു സക്കറിയ, ടോം ജോസ്, മനേഷ് അക്കത്തറ

പബ്ലിസിറ്റി & സോഷ്യൽ മീഡിയ: രഞ്ജിത് ചെറുവള്ളിൽ, റോമിയോ കാട്ടൂക്കാരൻ, ജിതേഷ് ചുങ്കത്ത്

ഡിജിറ്റൽ വോട്ടിംഗ് : ഡിറ്റോ മണവാളൻ, ജോസഫ് രഞ്ജു

ചൈൽഡ്‌ കെയർ അറേഞ്ച്മെന്റ് : ഷാബു മാത്യു

സ്പോൺസർമാരോടുള്ള ഹൃദയപൂർവ്വ നന്ദി

 

    •    ഡയമണ്ട് സ്പോൺസർ: വെർട്ടിക്സ് എഞ്ചിനീയറിംഗ് LLC- സ്മിത ബൈജു

    •    പ്ലാറ്റിനം സ്പോൺസർമാർ: ഫെബിൻ മൂത്തേരിൽ, ഡോ. എഡ്‌വിൻ

    •    ഗോൾഡ് സ്പോൺസർമാർ : ജോസ് ചാമക്കാല, ബിജി സി മാണി, ജോജോ വെള്ളാനിക്കൽ, ആനി മാനാട്ട്, ആൻഡ്രൂസ് തോമസ്

    •    സിൽവർ സ്പോൺസർമാർ: സുഭാഷ് ജോർജ്, തോമസ് ഔസേപ്പ് CPA , ബോബി ചിറയിൽ, ജോണി വടക്കുംചേരി

    •    ബെസ്റ്റ് കോംപ്ലിമെൻറ്സ് : സാബു അച്ചേട്ട് (അച്ചിവ് റിയൽ എസ്റ്റേറ്റ്), ടോമി വെള്ളൂക്കുന്നേൽ, ടോം സണ്ണി ഈരൂരിക്കൽ, ജോമോൻ ചിറയിൽ

JOJO VELLANIKAL

ANIE MANAT

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.