ഡാളസ്: ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഡാളസ്–ഫോർട്ട് വർത്തിന്റെ (KCADFW) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 12 ശനിയാഴ്ച ഫാർമേഴ്സ് ബ്രാഞ്ചിലെ ക്നായി തോമൻ ഹാളിൽ വിപുലമായ പരിപാടികളോടെ നടക്കും. “Together in Faith, Family & Tradition” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ആഘോഷത്തിൽ സമൂഹത്തിലെ എല്ലാ പ്രായക്കാരെയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
KCADFW പ്രസിഡന്റ് ബൈജു ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. വൈസ് പ്രസിഡന്റ് ജോബി പഴുക്കയിൽ, സെക്രട്ടറി ബിനോയ് പുത്തൻ മഠത്തിൽ , ജോയിന്റ് സെക്രട്ടറി അജീഷ് മുളവിനാൽ, ട്രഷറർ ഷോൺ ഏലൂർ , ഡോ. സ്റ്റീഫൻ പോട്ടൂർ ,സിൽവെസ്റ്റർ കോടുനിനാംകുന്നേൽ, സേവ്യർ ചിറയിൽ ,തങ്കച്ചൻ കിഴെക്കെപുറത്തു ,ജിജി കുന്നശ്ശേരിൽ ,കെവിൻ പല്ലാട്ടുമഠം, ലൂസി തറയിൽ , ബിബിൻ വില്ലൂത്തറ , സുജിത് വിശാഖംതറ, ലിബി എരിക്കാട്ടുപറമ്പിൽ ,ഫെബിൻ പല്ലാട്ടുമഠം എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
400ഓളം പേർ ടാലന്റ് ഫെസ്റ്റിൽ:
ഓണാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 വരെ ടാലന്റ് ഫെസ്റ്റ് നടക്കും. 400 ഓളം മത്സരാർത്ഥികൾ 35-ലധികം ഇനങ്ങളിൽ മാറ്റുരയ്ക്കും. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സംഗീതം, നൃത്തം, പ്രസംഗം തുടങ്ങി വിവിധ കലാ ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ടാലന്റ് ഫെസ്റ്റിന്റെ പ്രധാന ആകർഷണമായിരിക്കും. ടീന ജെയിംസ് കുഴിപ്പിൽ ,മിതു സിറിൽ അമ്പാട്ട് ,ജെയിംസ് സിറിയക് എന്നിവരാണ് കൾച്ചറൽ കമ്മറ്റി മെംബേർസ് .
*മഹാബലി എഴുന്നള്ളിപ്പോടെ ഓണാഘോഷത്തിന് തുടക്കം*
വൈകുന്നേരം 6 മണിക്ക് മഹാബലി എഴുന്നള്ളിപ്പോടെ ഔദ്യോഗിക ഓണാഘോഷ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. സമ്മേളനത്തിനു ശേഷം പരമ്പരാഗത ഓണസദ്യ ഒരുക്കിയിട്ടുണ്ട്.
ഓണാഘോഷത്തിന്റെ ഭാഗമായി മലയാള സിനിമയിലെ പ്രശസ്ത കോമഡി കലാകാരനും നടനുമായ ജോബി പാല മുഖ്യാതിഥികളിൽ ഒരാളായി പങ്കെടുക്കും. കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു അബ്രഹാമും പ്രത്യേക അതിഥിയായി പങ്കെടുക്കും. ഇരുവരുടെയും സാന്നിധ്യം ആഘോഷ പരിപാടികൾക്ക് കൂടുതൽ മാറ്റുകൂട്ടുമെന്ന് സംഘാടകർ അറിയിച്ചു.
വിപുലമായ സാംസ്കാരിക പരിപാടികൾ
ഓണസദ്യയ്ക്ക് ശേഷം കേരളത്തിന്റെ തനതായ കലാ-സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന വിപുലമായ സാംസ്കാരിക പരിപാടികൾ അരങ്ങേറും. വിവിധ കലാപരിപാടികൾ, നൃത്തം, സംഗീതം, ചെണ്ടമേളം എന്നിവ ആഘോഷത്തിന് കൂടുതൽ നിറം പകരും. സാംസ്കാരിക പരിപാടികൾ രാത്രി 10 മണി വരെ തുടരും.
വിശ്വാസവും കുടുംബബന്ധങ്ങളും പാരമ്പര്യവും ഒരുമിച്ച് ആഘോഷിക്കുന്ന ഈ ഓണാഘോഷത്തിലേക്ക് KCADFW അംഗങ്ങളെയും കുടുംബങ്ങളെയും ഭാരവാഹികൾ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു.
ക്നായി തോമൻ ഹാൾ, 13565 Webb Chapel Rd, Farmers Branch, TX 75234
തീയതി: സെപ്റ്റംബർ 12, 2026, ശനിയാഴ്ച
ടാലന്റ് ഫെസ്റ്റ്: രാവിലെ 9:00 – വൈകുന്നേരം 5:30
ഓണാഘോഷം: വൈകുന്നേരം 6:00 മുതൽ രാത്രി 10:00 വരെ

.jpg)

