ഡാളസ് ഹൂസ്റ്റണില്‍ വെച്ചു നടന്ന മുപ്പത്തിയഞ്ചാമതു ഇന്റര്‍ നാഷണല്‍ ജിമ്മി ജോര്‍ഡ് സൂപ്പര്‍ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റില്‍ അതിസാഹസികമായി പൊരുതി കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗെയിമുകള്‍ക്കു പരാജയപ്പെടുത്തി വിജയക്കൊടിയേന്തിയ ഡാളസ് സ്ട്രൈക്കേഴ്സിനെ അമേരിക്കയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഡാളസ് മലയാളി അസോസിയേഷന്‍ ആദരിച്ചു.
ഇര്‍വിംഗ് ഇന്ത്യന്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡ് ജൂഡി ജോസ് സ്ട്രൈക്കേഴ്സ് ക്യാപ്റ്റന്‍ റോബിന്‍ ജോസഫിനു വിജയ
ടീമിന്റെ ചിത്രം ആലേഖനം ചെയ്ത അംഗീകാര ഫലകം സമ്മാനിച്ചു. ഫോമാ സൗത്ത് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡ് ബിജു ലോസണ്‍, അസോസിയേഷന്‍ ഡയറക്ടര്‍ ഡസ്റ്റര്‍ ഫെരേര, ഡാളസ് സ്ട്രൈക്കേഴ്സ് മാനേജര്‍ തങ്കച്ചന്‍ ജോസഫ്, സ്ട്രൈക്കേഴ്സ് വൈസ് പ്രസിഡ് സുനില്‍ തലവടി, ചീഫ് കോച്ച് ജിനു കുടിലില്‍, അസിസ്റ്റന്റ് കോച്ച് ഷിബു ഫിലിപ്പ്, വൈസ് ക്യാപ്റ്റന്‍ നെല്‍സണ്‍ ജോസഫ്, അസോസിയേഷന്‍ വിമന്‍സ് ചെയര്‍ പേഴ്സണും ഫോമാ വിമന്‍സ് ഫോറം പ്രതിനിധിയുമായ രേഷ്മ രഞ്ജിത്ത് തുടങ്ങിയവര്‍ വിജയികളെ അനുമോദിച്ചു സംസാരിച്ചു.
മൂന്നു ദശകങ്ങള്‍ക്കു മുമ്പു ഡാളസ് സ്ട്രൈക്കേഴ്സും ലീഗും അന്തര്‍ദേശീയ വോളിബോള്‍ വേദിയിലെ അദ്ഭുതപ്രതിഭയായ ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ത്ഥം തുടക്കം കുറിച്ച ടൂര്‍ണമെന്റ് ഇന്നിപ്പോള്‍ സ്പോര്‍ട്സ് പ്രേമികളായ നോര്‍ത്തമേരിക്കന്‍ മലയാളികളുടെ ഹരമായി മാറിയിരിക്കുന്നു. അടുത്ത വര്‍ഷം മെയ് മാസത്തില്‍ ഡാളസില്‍ അരങ്ങേറുന്ന മത്സരത്തില്‍ മാറ്റുരയ്ക്കുവാനായി കാനഡ ഉള്‍പ്പെടെയുള്ള നോര്‍ത്തമേരിക്കയിലെ ടീമുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഡാളസ് സ്ട്രൈക്കേഴ്സിന്റെ വിജയത്തിനു പിന്നില്‍ തിളങ്ങിയ മറ്റു താരങ്ങള്‍ ജോനാ മാത്യു (എംവിപി), സീല്‍വാനുസ് സജു, ജൂഡ് ഐസക് ഡാനിയല്‍ ഇല്ലിക്കല്‍, ട്രോയി ഫിലിപ്പ്, ജോഷ്വാ കുടിലില്‍, അരോണ്‍ മാത്യു, സാക്ക് തോമസ്, പീറ്റര്‍ അലക്സ്, ജോനാഥാന്‍ സാമുവല്‍, ജേക്കബ് സ്കറിയ, എയ്ഡന്‍ ജോര്‍ജ്, നിഖില്‍ ജോണ്‍, എന്നിവര്‍. സേവ്യര്‍ ഫിലിപ്പ്, മനോജ് പാപ്പന്‍ എന്നിവര്‍ സ്ട്രൈക്കേഴ്സിനെ പ്രതിനിധീകരിച്ചു സംസാരിച്ചു.
ഡാളസ് മലയാളി അസോസിയേഷന്‍ സെക്രട്ടറി സിന്‍ജോ തോമസ്, ട്രഷറാര്‍ സെയ്ജു വര്‍ഗീസ് എന്നിവര്‍ പ്രോഗ്രാം നയിച്ചു.
.jpg)
.jpg)
.jpg)
.jpg)

