ക്നാനായ റീജിയന്റെ നേതൃത്വത്തിൽ ഡാളസ് ക്രിസ്തുരാജ ഇടവക മെൻസ് മിനിസ്ട്രി ഏറ്റെടുത്ത് നടത്തുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് ഒക്ടോബർ 10, 11 തിയതികളിൽ ഡാളസിൽ വെച്ച് നടത്തപ്പെടും . ലോൺ സ്റ്റാർ ക്രിക്കറ്റ് ഗ്രവുണ്ടിൽ രണ്ട് ദിവസങ്ങൾ ആയി നടത്തപ്പെടുന്ന മത്സരത്തിൽ ക്നാനായ റീജിയണിലെ വിവിധ ഇടവകയിൽ നിന്നും മിഷണിൽ നിന്നും വിവിധ ടീം അംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
ഡാളസ് മെൻസ് മിനിസ്ട്രി പ്രസിഡന്റ് ബിനു അത്തിമറ്റത്തിൽന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വലിയ ഒരു കൂട്ടായ്മയുടെ ഉത്സവ വേദിയായി ഈ മത്സരം മാറും എന്ന് നേതൃത്വനിരയിലുളള ഫാ.ജോസ് തറയ്ക്കൽ, ഫാ. ബിൻസ് ചേത്തലിൽ എന്നിവർ അഭിപ്രായപ്പെട്ടു.
.jpg)

