മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെയ് 31 വെള്ളിയാഴ്ച്ച വൈകിട്ട് 7-ന് സ്റ്റെർലിങ് ഹൈറ്റ്സ് ഹെൻറി ഫോർഡ്-II ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന സ്റ്റീഫൻ ദേവസ്സി ഷോയുടെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം കേരള ക്ലബ്ബ് ഓഫീസിൽ വെച്ച് നടത്തപ്പെട്ടു. ഒതെന്റിക്ക ഇന്ത്യൻ കുസീൻ മാനേജിങ് പാർട്ടനേഴ്‌സ് സുമിത് കൻഡൽവൽ, അനിൽ പ്രാട്ടി, ഭാരത് ബുസ്സു എന്നിവർ കേരള ക്ലബ്ബിന്റെ പ്രസിഡന്റ് ആശാ മനോഹരനിൽ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. സംഗീത മാസ്മരികത കൊണ്ട് കേരളത്തിലെ സംഗീത പ്രേമികളെ ഇളക്കിമറിച്ച സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ സിദ്ധാർഥ് മേനോൻ, ശ്യാം പ്രസാദ്, അമൃത സുരേഷ് എന്നീ പ്രശസ്ത ഗായകർ ഈ ഷോയിൽ പങ്കെടുക്കുന്നു. അത്യാധുനിക ശബ്‌ദ സംവിധാനവും സംഗീത ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് സംഗീതത്തിന്റെ നവ്യാനുഭവങ്ങൾ സൃഷ്ടിക്കുന്ന സ്റ്റീഫൻ ദേവസ്സിയും സംഘവും നയിക്കുന്ന ഈ സംഗീത സന്ധ്യയിലേക്ക് ഏവരെയും കേരള ക്ലബ്ബ് സ്വാഗതം ചെയ്യുന്നു. ഈ ഷോയുടെ മെഗാ സ്പോൺസേർസ് കോശി ജോർജ്-റീമാക്സ്, നാഷണൽ ഗ്രോസറീസ്, ഒതെന്റിക്ക ഇന്ത്യൻ കുസീൻ, നോവായ് എനർജി എന്നിവരാണ്. അജയ് അലക്സ്, റോജൻ പണിക്കർ, സ്വപ്‌ന ഗോപാലകൃഷ്ണൻ, ധന്യ മേനോൻ, ആശാ മനോഹരൻ, പ്രീതി പ്രേംകുമാർ, ഗൗതം ത്യാഗരാജൻ, സുജിത് നായർ, ഷിബു ദേവപാലൻ, ജോളി ദാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ഈ മെഗാ ഷോയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.