PRAVASI

അനധികൃത സ്വത്ത് സമ്പാദന കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന ടോമിൻ ജെ. തച്ചങ്കരിയുടെ ഹർജി ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

Blog Image

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരി സമർപ്പിച്ച ഹർജി ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക്(സെപ്റ്റംബർ 24) മാറ്റി. ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. രേഖാമൂലം മറുപടി നൽകാൻ സർക്കാർ സാവകാശം തേടിയതിനെ തുടർന്നാണ് കോടതി കേസ് മാറ്റിവെച്ചത്.

ശിക്ഷ വിധിച്ച വിചാരണക്കോടതിയുടെ കണ്ടെത്തൽ തെറ്റാണെന്നായിരുന്നു തച്ചങ്കരിയുടെ പ്രധാന വാദം. മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ, കേസിൽ ഗുരുതര കുറ്റകൃത്യം നടന്നതായി വിചാരണക്കോടതി കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ ശിക്ഷ മരവിപ്പിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. തുടർന്നാണ് ഹർജിയിൽ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്.
64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു തച്ചങ്കരിക്കെതിരെ വിജിലൻസ് കോടതി മുമ്പാകെയുള്ള കേസ്. സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടം വരുത്തിയെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2013-ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസ്, പിന്നീട് കോട്ടയം വിജിലൻസ് കോടതിയിലേക്കാണ് മാറ്റിയത്. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷിന്റെ മുൻപാകെയാണ് വിചാരണ പൂർത്തിയായത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.