PRAVASI

നിന്നെ കണ്ടാല്‍ പെണ്ണായി തോന്നുന്നില്ല;കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിക്ക് ദുരനുഭവം

Blog Image

കൊച്ചി: ഗുരുവായൂര്‍ – എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസില്‍ പ്ലസ് വു വിദ്യാര്‍ഥിനിക്ക് നേരെ അപമര്യാദയായ പെരുമാറ്റം. ടിക്കറ്റ് നല്‍കാതെ അവഹേളിക്കുകയും യാത്രക്കാരുടെ മുന്നില്‍വെച്ച് അപമാനിക്കുകയും ചെയ്തെന്ന് കാണിച്ച് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.

സെപ്റ്റംബർ 26- ന് ഉച്ചയ്ക്ക് 2.30ഓടെ സുഹൃത്തുക്കളായ അഞ്ച് പേര്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് സംഭവം. ഒപ്പമുണ്ടായിരുന്ന നാല് പേര്‍ക്ക് കണ്ടക്ടര്‍ പ്രിയദര്‍ശിനി ടിക്കറ്റ് നല്‍കിയെങ്കിലും ഈ പെണ്‍കുട്ടിക്ക് മാത്രം ടിക്കറ്റ് നിഷേധിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ “നിന്നെ കണ്ടാല്‍ പെണ്ണായി തോന്നുന്നില്ല” എന്ന് പറഞ്ഞ് കണ്ടക്ടര്‍ അപമാനിച്ചതായി പരാതിയില്‍ വ്യക്തമാക്കുന്നു.

ഈ സമയം ചില സഹയാത്രക്കാരും കണ്ടക്ടര്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയുടെ മുടി വെട്ടിയതിനെക്കുറിച്ചും രൂപത്തെക്കുറിച്ചും പറഞ്ഞ് പരസ്യമായി പരിഹസിച്ചു. അപമാനം സഹിച്ച് യാത്ര തുടരേണ്ടി വന്ന പെണ്‍കുട്ടിക്കും സുഹൃത്തുക്കള്‍ക്കും ബസില്‍നിന്ന് ഇറങ്ങിയ ശേഷവും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. സംഭവത്തില്‍ പറവൂര്‍ എസ്.എച്ച്.ഒയ്ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെയും വിദ്യാര്‍ഥിനിയുടെയും ആവശ്യം.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.