PRAVASI

അമേരിക്കയിൽ നിന്ന് ഡോ.ബിന്ദു ജയരാജ് ആലപ്പാട്ട് പ്രൊഫഷണൽ ആൻഡ് ബിസിനസ്സ് മീറ്റിൽ പങ്കെടുക്കുന്നു

Blog Image

കേരളത്തെ പുതിയ സഹസ്രാബ്ദത്തിലൂടെ കാലത്തിനു ചേരും വിധം അധുനികവത്കരിച്ചും വികസിപ്പിച്ചും ഒരു ക്ഷേമ സമൂഹവും വികസിത നാടും യാഥാർഥൃമാക്കുമെന്ന കേരള സർക്കാരിൻ്റെ മഹത്തായ സന്തേശത്തിലൂന്നി ഭാവി സങ്കേതികവിദ്യകൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുമ്പോൾ അവയേ സ്വീകരിക്കുവാൻ തയ്യാറെടുക്കുന്നു. കേരള സർക്കാരിൻ്റെ ലോക ലോക കേരള സഭാ സെക്രട്ടറിയേറ്റും നോർക്കയും ചേർന്ന് സംഘടിപ്പിക്കുന്ന ഒരു നെറ്റ് വർക്കിംഗ് ഫോറമാണ് പ്രൊഫഷണൽ ആൻഡ് ബിസിനസ്സ് ലീഡർഷിപ്പ് മീറ്റ്. പ്രമുഖ പ്രവാസികളായ സി ഈ ഒ മാർ, വിദ്യഭ്യാസ വിചഷണർമാർ, സംരംഭകർ, ശാസ്ത്രജ്ഞർ, നൂതന ആശയക്കാർ തുടങ്ങിയ പ്രതിഭാശാലികളായവരുടെ അറിവുകളും അനുഭവ സമ്പത്തും, കാഴ്ചപ്പാടുകളും കേരളത്തിലെ നയരൂപകത്താക്കളുമായി ചേർന്ന് കേരളത്തിൻ്റെ പൊതു അടിസ്ഥാന സൗകര്യ വികസനത്തിന് രൂപരേഖ തയ്യാറാക്കുവാനുമായി ഒരുമിക്കുന്നു.

ഈ പ്രൊഫഷണൽ ആൻഡ് ബിസിനസ്സ് ലീഡേർസ് മീറ്റിൽ അമേരിക്കയിൽ നിന്ന് ഫിലാഡൽഫിയാ ഹോളി ഫാമിലി യൂണിവേഴ്സിറ്റി വൈസ് പ്രസിഡൻ്റും, മിനസോട്ടാ സെൻ്റ് കാതറീൻ യൂണിവേഴ്സിറ്റി ഡീനുമായിരുന്ന ഡോ. ബിന്ദു ജയരാജ് ആലപ്പാട്ട് പങ്കെടുക്കുന്നു. ചെന്നൈ IIT യിൽ നിന്ന് ഡോക്ട്രേറ്റ് നേടിയ ഡോ. ബിന്ദു ചിക്കാഗോ സെൻ്റ് സേവ്യർ യൂണിവേഴ്‌സിറ്റിയിലെ ഇൻ്ററിം ഡീനുമായിരുന്നു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.