2024 ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ഫൊക്കാനയുടെ 21-ാമത് ദേശീയ കൺവൻഷനിൽ വെച്ചു നടത്തുന്ന കുട്ടികളുടെ സ്പെല്ലിംഗ് ബി മത്സരത്തിൻ്റെ കോ - ഓർഡിനേറ്ററായി ഡോ. മാത്യു വർഗ്ഗീസിനെ ( ഡിട്രോയിറ്റ് ) ചുമതല ഏൽപ്പിച്ചു.
ഫൊക്കാന ജോ. ട്രഷറർ കൂടിയായ ഡോ. മാത്യു വർഗ്ഗീസ് ഫൊക്കാന ജോ .സെക്രട്ടറി , ട്രസ്റ്റി ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സ്പെല്ലിംഗ് ബിയുടെ മറ്റ് കമ്മറ്റി അംഗങ്ങൾ ഈ വർഷത്തെ അഡീഷണൽ അസോ. സെക്രട്ടറി സോണി അമ്പൂക്കൻ ( കണക്റ്റിക്കട്ട് ), ജോർജ് ഓലിക്കൽ ( ഫിലഡൽഫിയ ), കഴിഞ്ഞ വർഷത്തെ നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ ആതിര ഷഹി (വാഷിംഗ്ടൺ), മനു ജോൺ ( ഡിട്രോയിറ്റ് ) എന്നിവരാണ്.
അമേരിക്കയിലും കാനഡായിലും ഗ്രേഡ് 5th മുതൽ ഗ്രേഡ് 8th വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ മത്സരം.
ഫൊക്കാന കൺവെൻഷനിൽ വെച്ചുള്ള ഫൈനൽ മത്സരത്തിൽ പങ്കെടുക്കാനുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്ന മത്സരം വിവിധ റീജിയണുകളിൽ ഓൺലൈൻ വഴി മെയ് അവസാനം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ് . ഫൈനൽ മത്സരത്തിൽ വിജയിക്കുന്നവർക്ക് സ്പോൺസേഴ്സ് നൽകുന്ന കാഷ് പ്രൈസ് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
ഡോ. മാത്യു വർഗ്ഗീസ് ( 734 - 634 - 6616 ), ജോർജ് ഓലിക്കൽ (215-873-4365 )