അത്യന്തം വാശിയേറിയ മത്സരത്തിൽ 2024 -2026 കാലയളവിലെ ഫൊക്കാന പ്രസിഡന്റായി ഡോ.സജിമോൻ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു .ശ്രീകുമാർ ഉണ്ണിത്താനാണ് ജനറൽ സെക്രട്ടറി .ജോയി ചാക്കപ്പൻ ട്രഷറാറാകും. 'ഡ്രീം ടീം ഡ്രീം പ്രൊജക്ട്സ്' മുദ്രാവാക്യവുമായി സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ടീം അടുത്ത ഫൊക്കാനയെ നയിക്കും .തന്റെ ടീമിനെ വിജയിപ്പിച്ച എല്ലാ ഫൊക്കാനാ പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു .
വാഷിംഗ്ടൺ ഡിസി : അത്യന്തം വാശിയേറിയ മത്സരത്തിൽ 2024 -2026 കാലയളവിലെ ഫൊക്കാന പ്രസിഡന്റായി ഡോ.സജിമോൻ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു .ശ്രീകുമാർ ഉണ്ണിത്താനാണ് ജനറൽ സെക്രട്ടറി .ജോയി ചാക്കപ്പൻ ട്രഷറാറാകും .'ഡ്രീം ടീം ഡ്രീം പ്രൊജക്ട്സ്' മുദ്രാവാക്യവുമായി സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ടീം അടുത്ത ഫൊക്കാനയെ നയിക്കും .തന്റെ ടീമിനെ വിജയിപ്പിച്ച എല്ലാ ഫൊക്കാനാ പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു .മോൻസ് ജോസഫ് എം എൽ എ ഡോ.സജിമോൻ ആന്റണിയെയും ടീമിനെയും അഭിനന്ദിച്ചു.
പ്രസിഡന്റ് സജിമോൻ ആന്റണി ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു , വിമെൻസ് ഫോറം ചെയർ രേവതി പിള്ളൈ , അസ്സോസിയേറ്റ് സെക്രട്ടറി മനോജ് ഇടമന ,അസ്സോസിയേറ്റ് ട്രഷർ ജോൺ കല്ലോലിക്കല്‍,അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള , അഡിഷണൽ അസ്സോസിയേറ്റ് ട്രഷർ മില്ലി ഫിലിപ്പ് തുടങ്ങി വിജയിച്ച എല്ലാവരും അമേരിക്കയിലും കാനഡയിലും അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ്.
വെറുതെ ഒരു പ്രസിഡന്റ് ആയി മത്സരിക്കാൻ വേണ്ടിയല്ല ഞാൻ മുന്നോട്ട് വരുന്നത് മറിച്ചു ഫൊക്കാനായുടെ പ്രവർത്തനം എങ്ങനെ ആയിരിക്കണം എന്ന ഒരു മിഷനോടും വിഷനോടും കൂടിയാണ് ഈ മത്സര രംഗത്തേക്ക് കടന്ന് വന്നത് . അത്കൊണ്ട് തന്നെ ഈ ടീമിന് ഡ്രീം ടീം എന്ന പേര് നൽകുകയും രണ്ട് വർഷമായി ഈ ടീം അമേരിക്കൻ മലയാളികളുടെ സ്നേഹങ്ങൾ ഏറ്റു വാങ്ങിയാണ് ഇതുവരെ എത്തിയത് .രണ്ടുവർഷത്തെ പരിശ്രമത്തിനു ഫൊക്കാന പ്രവർത്തകർ നൽകിയ അംഗീകാരമാണ് ഇതെന്ന് അദ്ദേഹം കേരളാ എക്സ് പ്രസിനോട് പറഞ്ഞു .
ഡ്രീം ടീം രൂപീകരിച്ചപ്പോൾ തന്നെ 22 ഇന പരിപാടികൾ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു , ഈ ഡ്രീം പ്ലാനുകൾ നടപ്പാക്കനുള്ളത് കൊണ്ടാണ് ഈ ടീമിനെ ഡ്രീം ടീം എന്ന പേര് തന്നെ നൽകിയിരിക്കുന്നത് . കാലാകാലങ്ങളിൽ സമൂഹത്തിൽ വരുന്ന മാറ്റങ്ങൾ അനുസരിച്ചു ഫൊക്കാനയുടെ പ്രവർത്തനവും വിപുലീകരിക്കുന്നതാണ് ഡ്രീം ടീമിന്റെ ഉദ്ദേശവും.2020 ൽ ജോർജി വർഗീസ് പ്രസിഡന്റും ഞാൻ സെക്രട്ടറിയായും എത്തിയപ്പോൾ വെറും 28 ൽ അധികം അംഗ സംഘടനകൾ ഉണ്ടായിരുന്ന നമ്മുടെ സംഘടനെയെ
80 തിൽ അധികം അംഗ സംഘടനകൾ ആക്കി മാറ്റുവാൻ കഴിഞ്ഞു . പേപ്പർ സംഘനകളെ മാത്രം താലോലിച്ചു അതാണ് സംഘടനാ പ്രവർത്തനം എന്ന് വിശ്വസിക്കുന്നവർ വളരെ അധികം ഉള്ളപ്പോഴാണ് പ്രവർത്തിക്കുന്ന സംഘടനകളെ മാത്രം ഉൾപ്പെടുത്തി ഇത്രയും മെംബർ ഷിപ്പ് കൂട്ടുവാൻ സാധിച്ചത് ഞങ്ങളുടെ പ്രവർത്തന മികവാണ് എന്ന് എടുത്ത് പറയാം.ഏതൊരു ചുമതല ഏറ്റെടുത്താലും നൂറു ശതമാനം ഉത്തരവാദിത്വത്തോടെ നിർവഹിക്കുവാനും ചുറുചുറുക്കോടെ പ്രവർത്തിക്കുവാനും ഞാൻ ശ്രമിക്കാറുണ്ട് . ആ ഉത്തരവാദിത്വങ്ങൾ നൂറു ശതമാനവും നിർവഹിച്ചെങ്കിൽ മാത്രമേ വേറെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയുള്ളു എന്നാണ് എന്റെ ശൈലി . സെക്രട്ടറി ആയിരുന്നപ്പോൾ പലരും പ്രസിഡന്റ് ആയി മത്സരിക്കാൻ ആവിശ്യപെട്ടപ്പോളും ആ ആവിശ്യം നിരസിച്ചു 2022 ലെ കൺവെൻഷൻ വിജയമാക്കാൻ വേണ്ടി മാത്രം പ്രവർത്തിച്ചു, ആ കൺവെൻഷനെ ഫൊക്കാനയുടെ ചരിത്ര കൺവെൻഷൻ ആക്കി മാറ്റാൻ ജോർജി -സജിമോൻ ടീമിന് കഴിഞ്ഞു എന്നത് ഒരു ചരിത്രം മാത്രമാണ്. അന്ന് ഞാൻ മറ്റൊരു സ്ഥാനത്തേക്ക് മത്സരിക്കാൻ പോയിരുന്നെങ്കിൽ ആ കൺവെൻഷൻ ഇത്ര വിജയം ആവില്ലായിരുന്നു .ജനറൽ സെക്രട്ടറിയെന്ന നിലയിലും ട്രഷർ എന്ന നിലയിലും ഞാൻ നടത്തിയ ഓരോ പ്രവർത്തനങ്ങളും അമേരിക്കൻ കനേഡിയൻ സമൂഹം എറ്റുഎടുത്തിരുന്നു .നിരവധി പദ്ധതികളാണ് ഈ സമയങ്ങളിൽ ആവിഷ്‌ക്കരിച്ചു നടപ്പിൽ വരുത്തിയത്. അതിൽ പ്രധാനപ്പെട്ടത് കോവിഡ് ടാസ്ക്ക് ഫോഴ്‌സ്,ഫൊക്കാന ഹെൽത്ത് കാർഡ് പദ്ധതി,50 തോട്ടം തൊഴിലാളികൾക്ക് ഭവനം നിർമ്മിച്ചു നൽകിയ ഭവനം പദ്ധതി, പ്രസിഡൻഷ്യൽ വോളണ്ടീയർ സർവീസസ് അവാർഡ് സർട്ടിഫയിങ്ങ് (പി.വി. എസ്. എ .എസ് ) TSA സർട്ടിഫിക്കേഷൻ തുണ്ടങ്ങിയവ ചിലത് മാത്രമാണ് . ഫൊക്കാനയ്ക്ക് പ്രൊഫെഷണലിസത്തിന്റെ രൂപവും ഭാവവും നൽകി സംഘടനാ പ്രവർത്തനം നടത്തി വലിയൊരു മാറ്റത്തിന്റെ ശംഖൊലി നാദമായിരുന്നു ഈ കാലത്തു കണ്ടത്. വളരെ അസൂയാവഹമായ വളർച്ചയും പ്രശസ്തിയുമാണ് ഫൊക്കാനയിൽ പ്രകടനമായത്. ഒരു ഘട്ടത്തിൽ സമാന്തര സംഘടനകളിലെ നേതാക്കന്മാരെപ്പോലും അമ്പരപ്പിച്ച ഒരു പ്രവർത്തനമാണ് ഫൊക്കാനയുടെ 20 -22 കാലഘട്ടത്തിൽ നടന്നത് .ഇന്ന് അമേരിക്കൻ മലയാളീ സമൂഹത്തിൽ ഉള്ള എല്ലാ സംഘടനകളുമായും സഹകരിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത് , ഡ്രീം ടീം അധികാരത്തിൽ വരുകയാണെങ്കിൽ അംഗ സംഘടനകളോടൊപ്പം സമാന്തര സഘടനകളോട് യോജിക്കാവുന്ന മേഘലകളിൽ സഹകരിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു .2024 2026
ഞങ്ങളുടെ പ്രവർത്തനം മാതൃകാപരമായ ഒരു പ്രവർത്തനം ആയിരിക്കും എന്ന് ഞാൻ ഉറപ്പു തരുന്നു.