PRAVASI

ഇ.എം.എസിന്റെ ഇളയമകൾ ഇ.എം. രാധ അന്തരിച്ചു

Blog Image


തിരുവനന്തപുരം:  കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഇളയമകളും എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ.എം. രാധ (70) അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ സംസ്ഥാന വയോജന കമ്മീഷൻ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു.

സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന ഇ.എം. രാധ നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. 2017 മുതൽ അഞ്ച് വർഷക്കാലം സംസ്ഥാന വനിതാ കമ്മീഷൻ അംഗമായി പ്രവർത്തിച്ചു. 2025 മുതൽ സംസ്ഥാന വയോജന കമ്മീഷൻ അംഗമായിരുന്നു. ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘ഇ.എം.എസ് മകളുടെ ഓർമ്മകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഇ.എം.എസിനെക്കുറിച്ചുള്ള വ്യക്തിപരമായ ഓർമ്മകളും അനുഭവങ്ങളും ഒരു മകളുടെ കാഴ്ചപ്പാടിലൂടെ ലളിതമായി അവതരിപ്പിക്കുന്ന കൃതിയാണിത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.