അച്ഛനില്ലാത്തൊരീ ഗേഹത്തില്‍ എന്‍ പ്രിയ
കാന്തനില്ലാത്തൊരീ കാന്താരഭൂമിയില്‍
ആള്‍ക്കൂട്ടത്തില്‍ തനിച്ചാണു ഞാനെങ്കിലും
ആശ്വാസ, മാശ്രയം മീശന്‍ തന്നീടുന്നു,
പുത്രരവരുടെ വൃത്തിയില്‍ വ്യാപൃതര്‍
ഓരോരോ വൃത്തിയില്‍ ഞാനും മുഴുകുന്നു
ആരും ആരെയും നോക്കിനില്‍ക്കാനാവില്ല
ജീവിതം മെല്ലെയൊഴുകും യഥാവിധി !
എന്‍ഹൃത്തിലെന്നും ധ്വനിക്കുന്ന സ്പന്ദനം
എന്‍ താത ജീവിതപൂരണമല്ലയോ !
എന്‍റെ സിരകളിലൊഴുകും ശോണിതം
എന്‍ താതനേകിയ സമ്മാനമല്ലയോ!
മല്‍പ്രിയജനിതരില്‍ നീളും ഡി എന്‍ ഏ
മല്‍ പ്രാണ നാഥന്‍റെ ജീവസ്സത്രേ നിജം !
നന്ദിയോടെന്നും സ്മരിക്കുന്നു നന്മകള്‍
നീളെ നിറച്ചെന്‍റെ ജീവിതം സംതൃപ്തം
അന്‍പതു വര്‍ഷങ്ങള്‍ ശാന്തിയില്‍ ജീവിപ്പാന്‍
ആശിഷം നല്‍കിയ ദൈവത്തെ വന്ദിപ്പേന്‍ !
നന്ദിമാത്രം ദേവാ ! നന്മകള്‍ തിന്മകള്‍
നിന്‍ദാനമെന്നതാണെന്നുമെന്‍ സാന്ത്വനം !
പിതൃദിനാശംസകളര്‍പ്പിപ്പേന്‍ ആത്മ്യ
താതനും കാന്തനും താതര്‍ക്കും സാദരം !!.

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

