PRAVASI

വളർത്തു പൂച്ചയുടെ മാന്തലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

Blog Image

വളർത്തു പൂച്ചയുടെ മാന്തലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി  മരിച്ചു. പത്തനംതിട്ട പന്തളം കടക്കാട് ഹന്ന ഫാത്തിമ(11) ആണ് മരിച്ചത്. പൂച്ചയുടെ നഖം കൊണ്ട് കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റത് ഈ മാസം രണ്ടിനായിരുന്നു. പേവിഷബാധയാണോന്ന് വ്യക്തമായിട്ടില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രണ്ടാം ഡോസ് പ്രതിരോധ വാക്സിൻ എടുത്തതിന് പിന്നാലെ ആരോഗ്യ നില മോശമായതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്തളം കടയ്‌ക്കാട് അഷറഫ് റാവുത്തർ -സജിന ദമ്ബതികളുടെ മകളാണ് ഹന്നാ ഫാത്തിമ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.