PRAVASI

ഏലിയാസ് സഖറിയ പാറയിൽ അന്തരിച്ചു

Blog Image

നീലംപേരൂർ: ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും, കേരളാ കോൺഗ്രസ്  ഉന്നതാധികാര സമതി അംഗവും, ക്നാനായ സമുദായ നേതാവും, കാസറോൾ കാറ്ററേഴ്സ് ഉടമയുമായ ഏലിയാസ് സഖറിയ പാറയിൽ (66) അന്തരിച്ചു. മൃതദേഹം ഒക്ടോബർ 3 ശനി ഉച്ചകഴിഞ്ഞ് 4 മണി മുതൽ ചിങ്ങവനം ദയാറാ പള്ളി ഹാളിൽ പൊതുദർശനത്തിന് വെക്കും .രാത്രി 8 മണിയോടെ നീലംപേരൂർ പാറയിൽ വസതിയിലെത്തിക്കും.4ാം തീയതി ഞായറാഴ്ച 2 മണിക്ക് ഭവനത്തിലെ പ്രാർത്ഥനകൾക്കു ശേഷം സംസ്കാരം 4 മണിക്ക് നീലംപേരൂർ സെൻ്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി,കേരള കോൺഗ്രസ്

സംസ്ഥാന ജനറൽ സെക്രട്ടറി, ക്നാനായ അതി ദദ്രാസനത്തിൻ്റെ സെക്രട്ടറി, മലങ്കര സുറിയാനി ക്നാനായ അസോസിയേഷൻ്റെയും ക്നാനായ കമ്മിറ്റിയുടെയും സെക്രട്ടറി, ക്നാനായ കോൺഗ്രസ് ജനറൽ സെക്രട്ടറി, സിൽവാനോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി, മാർ സേവേറിയോസ് വിദ്യാഭ്യാസ നിധി ട്രസ്റ്റി, ഓതറ നസ്രത്ത് ആശ്രമം സെക്രട്ടറി സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ബോർഡ് മെമ്പർ റോട്ടറി ക്ലബ് കോട്ടയം സൗത്ത് പ്രസിഡണ്ട്, റോട്ടറി ഇൻ്റർനാഷണൽ ഡിസ്ട്രിക്റ്റ് 3210 ൻ്റെ അസിസ്റ്റൻ്റ് ഗവർണർ, കുറിച്ചി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ, വെളിയനാട് വലിയ പറമ്പിൽ പരേതയായ ലൂണ എലിസബത്ത് ഏലിയാസ്, മക്കൾ സൂസൻ ഏലിയാസ്, മറിയം ഏലിയാസ്, ഇരുവരും ബാംഗ്ലൂർ.


ഏലിയാസ് സഖറിയ പാറയിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.