ന്യൂജേഴ്‌സി: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ആത്മീയ പ്രസിദ്ധീകരണമായ 'വിശ്വാസ സംരക്ഷകന്‍' എഡിറ്ററും, അമേരിക്കന്‍ മേഖലയിലെ ഓര്‍ഗനൈസറും സ്വതന്ത്ര പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബിജു കുര്യന്‍ മാത്യൂസിന്റെ(ന്യൂജേഴ്‌സി) വല്‍സല മാതാവും, റിട്ടയേര്‍ഡ് ട്രഷറി ഓഫീസര്‍ കോട്ടയം പുതുപ്പള്ളി കളമ്പുകാട്ട് ശ്രീ.കെ.കെ. മാത്യുവിന്റെ സഹധര്‍മ്മിണിയുമായ റിട്ടയേര്‍ഡ് അദ്ധ്യാപിക ശ്രീമതി. ഏലിയാമ്മ മാത്യു(81) നിര്യാതയായി. സംസ്‌ക്കാരം ഏപ്രില്‍ 13-ാം തീയതി ശനിയാഴ്ച ഭവനത്തില്‍ ശുശ്രൂഷയ്ക്കു ശേഷം പുതുപ്പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.
തോട്ടക്കാട്ട് കൊച്ചുവീട്ടില്‍ കുടുംബാംഗമായ പരേത മണര്‍കാട് ഇന്‍ഫന്റ് ജീസസ് കോണ്‍വെന്റ് ഹൈസ്‌ക്കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപികയായിരുന്നു.
ബിജു കുര്യന്‍മാത്യു( റേഡിയോളജിസ്റ്റ്, ന്യൂജേഴ്‌സി, യു.എസ്.എ.) ഏക പുത്രനും, ബിനു മാത്യു(യു.കെ.), മെര്‍ലിന്‍ മാത്യു(യു.കെ.) എന്നിവര്‍ പുത്രിമാരുമാണ്. തിരുവാങ്കുളം പാറേക്കുഴി കുടുംബാംഗം ശൈനോ മാത്യു(യു.എസ്.എ.), വള്ളംകുളം മണിയതോടിയില്‍ കുടുംബാംഗം തോമസ് വര്‍ഗീസ്(യു.കെ.), കണ്ടംപേരൂര്‍ മച്ചികല്ലുങ്കല്‍ കുടുംബാഗം സിനിമാത്യു(യു.കെ.), എന്നിവര്‍ ജാമാതാക്കളാണ്. ബെണറ്റ് മാത്യു, ബിയ മാത്യു, ജെറിക്ക് തോമസ്, റിബേക്ക തോമസ്, മരിയ മാത്യു, ക്രിസ്റ്റ മാത്യു, ലിഡിയ മാത്യു എന്നിവര്‍ കൊച്ചുമക്കളുമാണ്.
പരേതയുടെ ആകസ്മിക വേര്‍പാടില്‍ സഭയുടെയും സമൂഹത്തിന്റേയും, വിവിധ തുറകളില്‍പ്പെട്ടവര്‍ അനുശോചനം രേഖപ്പെടുത്തി.
ഏലിയാമ്മ മാത്യു