PRAVASI

എസ്സൻസ് ഗ്ലോബൽ യൂ.എസ്.എ. & esSENSE Fest USA’ 25 "ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ" ആഗസ്റ്റ് 2 ശനിയാഴ്ച ഷിക്കാഗോയിൽ

Blog Image

2024 മുതൽ യുഎസിൽ esSENSE ഗ്ലോബൽ സജീവമാണ്. കഴിഞ്ഞ വർഷം മെയ് 25-ന് ഡിട്രോയിറ്റിൽ തങ്ങളുടെ ആദ്യ വാർഷികസമ്മേളനം നടത്തി. തുടർന്നു ഹൂസ്റ്റണിൽ  വച്ച്  ജൂൺ 28-ന് TexSENSE എന്ന തലക്കെട്ടിൽ മറ്റൊരു സെമിനാർ കൂടി വിജയകരമായി നടന്നു. രവിചന്ദ്രൻ  സി.  ഉൾപ്പെടെ നിരവധി പ്രമുഖർ ഇതിൽ പങ്കെടുത്തിരുന്നു.

ഈ വര്ഷം esSENSE Global USA സംഘടിപ്പിക്കുന്ന "ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ" ആഗസ്റ്റ് 2 ശനിയാഴ്ച 8:30 മുതൽ 6:00 വരെ’ ഷിക്കാഗോയിൽ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കുന്നു. Address: 1800 E Oakton St. Des Plaines, IL 60018.

വിവിധ  ശാസ്ത്ര, സാമൂഹിക വിഷയങ്ങളിൽ, പ്രമുഖർ പങ്കെടുക്കുന്ന  ഡിബേറ്റ്, പാനൽ ചർച്ച, അവതരണങ്ങൾ എന്നിവയാണ് പ്രധാന പരിപാടികൾ. കൂടാതെ കലാപരിപാടികൾ, മെന്റലിസം ഷോ തുടങ്ങിയ വിനോദപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. മാത്രുഭൂമി ചാനലിലെ പ്രമുഖ മാധ്യമപ്രവർത്തനായ  അഭിലാഷ് മോഹനൻ, എഴുത്തുകാരനും പ്രാസംഗികനുമായ ടോമി സെബാസ്റ്റ്യൻ എന്നിവരാണ് വിദേശത്തുനിന്നെത്തുന്ന ഈ വർഷത്തെ പ്രധാന അതിഥികൾ.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്  ഈ ലിങ്ക് (https://shorturl.at/EZORU) ഉപയോഗിച്ചു  രജിസ്റ്റർ ചെയ്യാം. അന്വേഷണങ്ങൾക്ക്  +1-248-635-2798 +1 248-837-0402 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.  പ്രവേശനം സൗജന്യമാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.