മുന്‍ യു.എ.ഇ. മലയാളി പെന്തെക്കോസ്തരുടെ കുടുംബസമ്മേളനം ഹൂസ്റ്റണില്‍ ജോര്‍ജ് ബ്രൗണ്‍ കണ്വന്ഷന് സെന്ററിന്റെ പ്രത്യേക ഹാളില്‍ ജൂലൈ 6 ശനിയാഴ്ച നടന്നു.
ഡാളസ്: മുന്‍ യു.എ.ഇ. മലയാളി പെന്തെക്കോസ്തരുടെ കുടുംബസമ്മേളനം ഹൂസ്റ്റണില്‍ ജോര്‍ജ് ബ്രൗണ്‍ കണ്വന്ഷന് സെന്ററിന്റെ പ്രത്യേക ഹാളില്‍ ജൂലൈ 6 ശനിയാഴ്ച നടന്നു. പി.സി.എന്‍.എ.കെ. യുടെ സഹകരണത്തോടെ നടന്ന മീറ്റിംഗില്‍, ഷാര്‍ജ പെന്തെക്കോസ്തു വര്‍ഷിപ്പ് സെന്റര്‍ സീനിയര്‍ ശുശ്രൂഷകന് റവ. വില്‍സണ്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഇവ. മാത്യു ഉമ്മന്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ബ്രദര്‍ എസ്.പി. ജയിംസ് സ്വാഗതം ആശംസിച്ചു. വടക്കേ അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്തിരിക്കുന്ന നാം പ്രാപിച്ചിരിക്കുന്ന ആത്മീക ഉണര്‍വ്വിന്റെ തീജ്വാല കെട്ടുപോകാതെ ദൈവകൃപയിലും സമര്‍പ്പണത്തിലും അധിഷ്ഠിതമായി വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കാന്‍ അദ്ധ്യക്ഷന്‍ ആഹ്വാനം ചെയ്തു. മീറ്റിങ്ങില്‍ സംബന്ധിച്ച എല്ലാവരും തങ്ങളെത്തന്നെ സദസിനു പരിചയപ്പെടുത്തി. ബ്രദര്‍ രാജന് ആര്യപ്പള്ളില്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ബ്രദര്‍ രാജന് കപ്പമാംമൂട്ടില്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. റവ. ജോര്‍ജ് മാത്യുവിന്റെ പ്രാര്‍ത്ഥനാ ആശിര്‍വാദത്തോടെ കുടുംബസംഗമം സമംഗളം പര്യവസാനിച്ചു.
2006 ലാണ് EX UAE മീറ്റിംഗിന് ഡാളസില്‍ തുടക്കംകുറിച്ചത്. തമ്മില്‍ കണ്ട് പരിചപ്പെടുവാനും പരിചയം പുതുക്കുവാനും ആത്മീയ കൂട്ടായ്മക്കായി ഒത്തൊരുമിക്കാനുമാണ് ഈ കുടുംബസംഗമം. 2026 ല്‍ ചിക്കാഗോയില്‍ നടക്കുന്ന മീറ്റിംഗ് വിപുലമായി നടത്താന്‍ തീരുമാനമായി. ണവമമേെുു ഗ്രൂപ്പിലോ, ദീീാ മീറ്റിലോ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടുക.
ex.uaepentecostal@gmail.com
S.P. James 214 334 6962
Mathew Oommen 203 240 5042
George Ariyappallil 972 365 6676
Babukutty Kappamammoottil 972 740 2257
Rajan Ariyappallil 678 571 6398