PRAVASI

റീജിയണൽ OCYM ഏഴാമത് വാർഷിക ഓർത്തഡോക്സ് ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ തുടക്കം

Blog Image

ഡാളസ്: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡാളസ് റീജിയണൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (OCYM) സംഘടിപ്പിക്കുന്ന ഏഴാമത് വാർഷിക ഓർത്തഡോക്സ് ചർച്ച് ക്രിക്കറ്റ് ടൂർണമെന്റിന്  മക്കിന്നി സെൻറ് പോൾ ഓർത്തഡോക്സ് ചർച്ച് ഗ്രൗണ്ടിൽ ആവേശകരമായ തുടക്കമായി.

 ഡാളസ് മേഖലയിലെ വിവിധ ഓർത്തഡോക്സ് ഇടവകകളിലെ യുവജനങ്ങളെ ഒരേ വേദിയിൽ ഒരുമിപ്പിക്കുകയും, ഇടവകകൾ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും സഹകരണവും ശക്തിപ്പെടുത്തുകയുമാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു. സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് (ഇർവിങ്), സെൻറ് മേരീസ് COI ഓർത്തഡോക്സ് ചർച്ച് (കാരോൾട്ടൺ), സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ച് (ഡാളസ്), സെൻറ് പോൾ ഓർത്തഡോക്സ് ചർച്ച് (മക്കിന്നി), സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി (ഫാർമേഴ്സ് ബ്രാഞ്ച്) എന്നീ അഞ്ച് ഇടവകകളാണ് ഈ വർഷത്തെ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.

 മത്സരങ്ങൾ  സെപ്റ്റംബർ 26, ഒക്ടോബർ 10 തീയതികളിൽ തുടരും. ഒക്ടോബർ 11ന് വൈകുന്നേരം 2:30 മുതൽ 6:30 വരെ നടക്കുന്ന ഗ്രാൻഡ് ഫൈനലോടെ ടൂർണമെന്റിന് സമാപനമാകും. ഓഗസ്റ്റ് 30നു നടന്ന ടൂർണമെന്റിന്റെ ആദ്യ മത്സരങ്ങളിൽ സെൻറ് പോൾസ് ഓർത്തഡോക്സ് ചർച്ച്, മക്കിന്നി 38 റൺസിന് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി, ഫാർമേഴ്സ് ബ്രാഞ്ചിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ് എട്ട് വിക്കറ്റിന് സെൻറ് മേരീസ് COI, കരോൾട്ടണിനെ പരാജയപ്പെടുത്തി മികച്ച തുടക്കം കുറിച്ചു. ലീഗ് മത്സരങ്ങൾ 12 ഓവർ വീതവും, പ്ലേ ഓഫ് മത്സരങ്ങൾ 15 ഓവർ വീതവും, ഗ്രാൻഡ് ഫൈനൽ 20 ഓവർ വീതവുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

വൈസ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, സെക്രട്ടറി നിതിൻ വർഗീസ്, ജോയിന്റ് സെക്രട്ടറി സനൂപ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ട്രഷറർ ഷിജു സാമുവൽ, സജേഷ് സ്കറിയ, ബാലു തോമസ് എന്നിവർ ടൂർണമെന്റ് കോ-ഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു. ഡാലസ് റീജിയണൽ OCYM-ന് പുതിയ വെബ്സൈറ്റ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രാർത്ഥനയോടും അനുഗ്രഹത്തോടും പിന്തുണയോടും കൂടി, റവ. ഫാ. തമ്പാൻ വർഗീസ്, റവ. ഫാ. ചാക്കോ ഐസക്ക് എന്നിവരുടെ സാന്നിധ്യത്തിൽ, ടൂർണമെന്റിന്റെ ഉദ്ഘാടനം  മക്കിന്നി സെൻറ് പോൾ ഓർത്തഡോക്സ് ചർച്ച് ഗ്രൗണ്ടിൽ OCYM വൈസ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.

പള്ളികളിൽ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളുടെയും പരിപാടികളുടെയും വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്നതിനൊപ്പം, മത്സരങ്ങളുടെ ലൈവ് ട്രാക്കിംഗ്, സ്കോറുകൾ, ഫലങ്ങൾ, റിയൽ-ടൈം അപ്ഡേറ്റുകൾ എന്നിവ ലഭ്യമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായാണ് പുതിയ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്. ആർക്കും സ്വന്തമായി ഒരു മത്സരം ഈ പ്ലാറ്റ്‌ഫോമിലൂടെ സൗജന്യമായി സംഘടിപ്പിക്കാനും നിയന്ത്രിക്കാനും സാധിക്കുമെന്നതാണ് വെബ്സൈറ്റിന്റെ പ്രധാന സവിശേഷത. മത്സരങ്ങൾ സൃഷ്ടിക്കുന്നതു മുതൽ ടീമുകളെയും മത്സരക്രമങ്ങളെയും ഏകോപിപ്പിക്കുക, സ്കോറുകളും ഫലങ്ങളും തത്സമയം അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ സൗകര്യങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ യാതൊരു ഉപയോഗച്ചെലവുമില്ലാതെ ലഭ്യമാക്കുന്നു. ഇതിലൂടെ പള്ളികൾക്കും വിവിധ സംഘടനകൾക്കും മത്സരങ്ങളുടെ നടത്തിപ്പ് കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം. വെബ്സൈറ്റ്: www.dallasocym.org യുവജനങ്ങളുടെ കായികപ്രതിഭകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വിവിധ ഇടവകൾ തമ്മിലുള്ള ബന്ധവും ഐക്യവും കൂട്ടായ പ്രവർത്തനവും കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തരം കായികമേളകൾ സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സര വേദി: St. Paul Orthodox Church Ground 5088 Baxter Well Rd, McKinney, Texas

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.