മഹാരാഷ്ട്രയിലെ ജൽഗാവില്‍ ട്രെയിനിടിച്ച് 12 പേർ മരിക്കുകയും ഏഴോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ലഖ്‌നൗവിൽ നിന്ന് മുംബൈയിലേക്ക് വന്ന പുഷ്പക് എക്‌സ്‌പ്രസിലെ യാത്രക്കാരാണ് കൊല്ലപ്പെട്ടത്. തീപിടിത്തം സംശയിച്ച് എമർജൻസി ചെയിൻ വലിച്ചാണ് ഇവര്‍ എടുത്ത് ചാടിയത്.അടുത്തുള്ള ട്രാക്കിലേക്ക് ചാടിയപ്പോള്‍ എതിർദിശയിൽ നിന്ന് വന്ന കർണാടക എക്‌സ്പ്രസ് ആണ് പാഞ്ഞുകയറിയത്.ഒരു കോച്ചിൽ തീപിടുത്തമുണ്ടായെന്ന അഭ്യൂഹമാണ് യാത്രക്കാരിൽ പരിഭ്രാന്തി പരത്തിയത്.