മലയാളഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കിയുള്ള നാടകം 'എഴുത്തച്ഛൻ' ശനിയാഴ്ച (ജൂലൈ 20) വൈകുന്നേരം 7:30 നു കൊപ്പേൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ (200 S Heartz Rd, Coppell, TX 75019) അരങ്ങേറും
ഡാളസ്: മലയാളഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കിയുള്ള
നാടകം 'എഴുത്തച്ഛൻ' ശനിയാഴ്ച (ജൂലൈ 20) വൈകുന്നേരം 7:30 നു കൊപ്പേൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ (200 S Heartz Rd, Coppell, TX 75019) അരങ്ങേറും. സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഭാഗമായാണ് നാടകം. ജൂലൈ 19 മുതൽ 29 വരെയാണ് തിരുനാൾ നിരവധി നാടകങ്ങൾ അരങ്ങിലെത്തിച്ച ഡാലസ് ഭരതകല തീയേറ്റേഴ്‌സാണ് എഴുത്തച്ഛൻ ആവിഷ്ക്കരിക്കുന്നത്. പ്രശസ്ത കഥാകൃത്ത് സി. രാധാകൃഷ്ണൻ തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി രചിച്ച "തീക്കടൽ കടഞ്ഞ് തിരുമധുരം" എന്ന നോവലിന്റെ പ്രസക്ത ഭാഗങ്ങളാണ് നാടകത്തിനാധാരം.ശ്രേഷ്‌ഠമായ മലയാള ഭാഷ പ്രദാനം ചെയ്യുവാനായി ഭാഷാപിതാവ് അനുഭവിച്ച യാതനകൾ കാണികളുടെ കേരളലയിപ്പിക്കും.