PRAVASI

ഫാമിലി കോൺഫറൻസിന് ഭക്തിനിർഭര തുടക്കം

Blog Image
ഭക്തിയിലും പാരമ്പര്യ വിശ്വാസത്തിലും അടിയുറച്ച സഭാ സ്നേഹത്തിന്റെ സന്ദേശം വിളിച്ചോതി മലങ്കര ഓർത്തഡോക്സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി  ആൻഡ് യൂത്ത് കോൺഫറൻസിന് പ്രൗഢഗംഭീരമായ തുടക്കം.  

ലാങ്കസ്റ്റർ  (പെൻസിൽവേനിയ)- വിൻധം റിസോർട്ട് : ഭക്തിയിലും പാരമ്പര്യ വിശ്വാസത്തിലും അടിയുറച്ച സഭാ സ്നേഹത്തിന്റെ സന്ദേശം വിളിച്ചോതി മലങ്കര ഓർത്തഡോക്സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി  ആൻഡ് യൂത്ത് കോൺഫറൻസിന് പ്രൗഢഗംഭീരമായ തുടക്കം.  വർണശബളമായ ഘോഷയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഘോഷയാത്ര അജിത് വട്ടശേരിൽ & ചെറിയാൻ കോര കോർഡിനേറ്റ് ചെയ്തു. സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ആരംഭിച്ച ഉദ്‌ഘാടന സമ്മേളനം ഏറ്റവും ഹൃദ്യമായിരുന്നു. സെന്റ് മേരീസ് ഇടവകയും സെന്റ് ജോൺസ് ഇടവകയും ചേർന്ന് നടത്തിയ 3 ഗാനങ്ങളും ആത്മീയ ഉണർവും പ്രചോദനവും ലഭിക്കുവാൻ പ്രാപ്തമായിരുന്നു. ഫാ. ഡോ .രാജു വറുഗീസ്,  ബെറ്റി  സഖറിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഗാനങ്ങൾ ആലപിച്ചത്.

അമേരിക്കൻ ദേശീയ ഗാനം കൃപയാ വറുഗീസ്, ജോനാഥൻ മത്തായി  എന്നിവരും  ഇന്ത്യൻ ദേശീയ ഗാനം ട്രീന ജോസ്സിയും ടാനിയ ജോസ്സിയും  ചേർന്നാലപിച്ചു.കോർഡിനേറ്റർ ഫാ. അബു പീറ്റർ സ്വാഗതമാശംസിച്ചു.
ജനറൽ സെക്രട്ടറി ചെറിയാൻ പെരുമാളിന്റെ പ്രസംഗത്തിൽ ഇതൊരു കൂട്ടായ സംരംഭമായിരുന്നു എന്ന് പറഞ്ഞു. 15 ടീമുകളാണ് ഇതിനുവേണ്ടി എല്ലാം മറന്ന് പ്രവർത്തിച്ചത്. യുവജനങ്ങൾക്ക് വേണ്ടിത്തന്നെയുള്ള കോൺഫറൻസാണിത്. വുഡ്‌സൈഡിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ യുവജനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാൻ അവർക്കുവേണ്ടി സൗജന്യ കോൺഫറൻസ് സൗകര്യങ്ങളാണ് ചെയ്തുകൊടുത്തത്. മറ്റൊരിടവക ഗ്രാന്റ് സ്പോൺസർ ആയതും സൂചിപ്പിച്ചു.  

തുടർന്ന് നിലവിളക്ക് കൊളുത്തുകയുണ്ടായി. ഭദ്രാസന മെത്രാപ്പോലീത്ത  സഖറിയാ മാർ നിക്കോളോവോസ്, ഫാ. ഡോ. വറുഗീസ് എം ഡാനിയൽ, ഫാ. ഡോ. വറുഗീസ് വറുഗീസ്, ഫാ. സെറാഫിം മജ്മുദാർ ,ഫാ .ജോയൽ മാത്യൂസ് , ഫാ. അബു പീറ്റർ, ചെറിയാൻ പെരുമാൾ , മാത്യു ജോഷ്വ എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചു. വിശ്വാസികൾ 'വെളിവ് നിറഞ്ഞോരീശോ' എന്ന ഗാനം ഏറ്റുചൊല്ലി.

ഭദ്രാസന മെത്രാപ്പോലീത്ത ഉദ്‌ഘാടന കർമം നിർവഹിച്ചു. ഈയൊരു കോൺഫറൻസിനായി എല്ലാവരും ഉറ്റുനോക്കിയിരിക്കുകയാണെന്ന്, യോഗത്തിലുണ്ടായിരുന്ന 525 പേരെ സാക്ഷി നിർത്തി മെത്രാപ്പോലീത്ത പറഞ്ഞു. ഇതൊരു മഹത്തായ സംരംഭമാണ്. കൂട്ടായ സംരംഭവുമാണ്. ഇവിടെ മൂല്യത്തിനാണ് പ്രമുഖ്യം. കോൺഫറൻസിലെ ചിന്താവിഷയമായ സ്വർഗത്തിലേക്കുള്ള ഗോവണിയെക്കുറിച്ചും മെത്രാപ്പോലീത്താ സംസാരിച്ചു.

തുടർന്ന് മുഖ്യ പ്രാസംഗികൻ  ഫാ. ഡോ. വറുഗീസ് വറുഗീസ് മുൻഗാമികളായ മാർ മക്കാറിയോസ്, മാർ ബർണബാസ് എന്നിവരെ അനുസ്മരിച്ചു. കൂട്ടത്തിൽ ഇപ്പോഴത്തെ ഭാരവാഹികൾക്കും അനുമോദനവർഷം ചൊരിഞ്ഞു. ഉയരത്തിൽ പറക്കുന്ന പക്ഷിയുടെ വായിലെ ചത്തഴുകിയ മൽസ്യത്തെക്കുറിച്ചുള്ള കഥ പറഞ്ഞ വറുഗീസ് അച്ചൻ ഉപോൽബലകമായി ഗോവണിയുടെ കാര്യവും സൂചിപ്പിച്ചു. ഉയിർത്തെഴുന്നേറ്റ കർത്താവ് നമ്മുടെ പ്രചോദനം ആണെന്നും അതിനാൽ തന്നെ അത് വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനവുമാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായുള്ള അച്ചന്റെ പ്രസംഗചാതുരി എല്ലാവരെയും പിടിച്ചിരുത്താൻ പര്യാപ്തവുമായിരുന്നു.ഭദ്രാസന സെക്രട്ടറി ഫാ.  ഡോ. വറുഗീസ് എം. ഡാനിയലും ഇവിടെ അരങ്ങേറുന്ന സമാനതകളില്ലാത്ത ഒത്തുകൂടലിനെ പ്രശംസിച്ചു. നിക്ഷേപമാണിവിടെ നടക്കാൻ പോകുന്നത് .ജോയിന്റ് ട്രഷറാർ ഷോൺ എബ്രഹാം കോൺഫറൻസ് ദിനങ്ങൾ എങ്ങനെ സുഗമമാക്കാം എന്നതിനെക്കുറിച്ച് ഒരു ക്‌ളാസ് എന്നതുപോലെ പവർപോയിന്റിന്റെ അകമ്പടിയോടെ അവതരിപ്പിച്ചു.

നിലവിളക്ക് കൊളുത്തിയവരോടൊപ്പം ജോൺ താമരവേലിൽ, ദീപ്തി മാത്യൂ, മാത്യു വർഗീസ്, ഷോൺ എബ്രഹാം, ഷിബു തരകൻ, ഫാ. വി. എം ഷിബു വേണാട് മത്തായി, ഫാ. വിജയ് തോമസ്, ജോബി ജോൺ, ഉമ്മൻ കാപ്പിൽ, ഷെയിൻ ഉമ്മൻ,വി ബിനോയ് തോമസ്, ബിനു കോപ്പാറ, കെ. ജി. ഉമ്മൻ തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു.മില്ലി ഫിലിപ്പ് ആയിരുന്നു എം സി . തുടർന്ന് ക്യാമ്പ് ഫയർ നടന്നു. കാരിയോക്കി നൈറ്റ് എന്നിവയും നടന്നു. 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.