ഹണ്ടിംഗ്ടൺ വാലി (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസിൻ്റെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് മാർച്ച് 10 ഞായറാഴ്ച ഹണ്ടിംഗ്ടൺ വാലിയിലെ സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് കത്തീഡ്രലിൽ വച്ച് നടത്തപ്പെട്ടു. ഭദ്രാസനത്തിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി/ യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കുo.
വിശുദ്ധ കുർബാനയ്ക്കുശേഷം, വെരി റവ. സി. ജെ. ജോൺസൺ കോർ-എപ്പിസ്കോപ്പോസ് (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ലിസ് പോത്തൻ, ബിപിൻ മാത്യു, റോണ വർഗീസ്, ജോഷിൻ എബ്രഹാം (ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു സംഘത്തിൽ. ഡീക്കൻ ഡാനിയേൽ യോഹന്നാൻ (ഭദ്രാസന അസംബ്ലി അംഗം), കെറ്റി തോമസ് (ഇടവക സെക്രട്ടറി), ബെന്നി ഉലഹന്നാൻ (ഇടവക ട്രസ്റ്റി) എന്നിവരും വേദിയിൽ ചേർന്നു.
കോൺഫറൻസിനെ പിന്തുണയ്ക്കാനും പങ്കെടുക്കാനും സി. ജെ. ജോൺസൺ കോർ-എപ്പിസ്കോപ്പോസ് ഇടവകാംഗങ്ങളെ പ്രോത്സാഹിപ്പിച്ചു.
കോൺഫറൻസ് തീയതി, മുഖ്യ ചിന്താവിഷയം, പ്രാസംഗികർ, വേദി, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവയെക്കുറിച്ച് ലിസ് പോത്തൻ സംസാരിച്ചു. ബിപിൻ മാത്യു രജിസ്‌ട്രേഷൻ നടപടികൾ വിശദീകരിക്കുകയും കോൺഫറൻസിൻ്റെ ധനസമാഹരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാഫിളിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. കോൺഫറൻസിനെ അനുസ്മരിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീറിൽ ലേഖനങ്ങൾ, പരസ്യങ്ങൾ, ആശംസകൾ എന്നിവ സമർപ്പിക്കാൻ റോണ വർഗീസ് ഓർമ്മിപ്പിച്ചു. ജോഷിൻ എബ്രഹാം സ്പോൺസർഷിപ്പ് അവസരങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു. കോൺഫറൻസിൻ്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന വിനോദ സായാഹ്നത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാ ഇടവകകളിൽ നിന്നുമുള്ള ടീമുകൾക്ക് അവരുടെ ക്രിസ്തീയമായ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ട്. എൻ്റർടൈൻമെൻ്റ് പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://tinyurl.com/FYC24Entertainment
ഡീക്കൻ ഡാനിയേൽ യോഹന്നാൻ, കോര പി. ചെറിയാൻ എന്നിവർ കോൺഫറൻസിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഇടവക അംഗങ്ങളെ പ്രോത്സാഹിപ്പിച്ചു.
ഇടവകയെ പ്രതിനിധീകരിച്ച് വികാരി സുവനീറിനുള്ള സംഭാവനയും ആശംസകളും കൈമാറി. സാബു എം. ജോൺ, ഫിലിപ്പോസ് & ശോശാമ്മ ചെറിയാൻ എന്നിവർ സുവനീറിന് ബിസിനസ് പരസ്യങ്ങളും ആശംസകളും നൽകി പിന്തുണ വാഗ്ദാനം ചെയ്തു. ഷൈല രാജൻ ഇടവകയിൽ നിന്നുള്ള ആദ്യ രജിസ്ട്രേഷൻ സമർപ്പിച്ചു. നിരവധി അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു. ലീൻ ജോയ്, ഇസബെല്ല ജോയ്, ഡാൻ തോമസ്, റോബി വർഗീസ്, അന്നമ്മ മത്തായി, ലാലാ പോൾ, ജെയ്‌മി ജോസഫ്, ജയ്‌സ് സ്കറിയ എന്നിവർ റാഫിൾ ടിക്കറ്റ് വാങ്ങി പിന്തുണ വാഗ്ദാനം നൽകിയവർ.
ആത്മാർത്ഥമായി സഹകരിച്ച ഇടവക വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് ലിസ് പോത്തൻ നന്ദിയും കടപ്പാടും അറിയിച്ചു.
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
Registration link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.