PRAVASI

ചിക്കാഗോ സീറോമലബാര്‍ കത്തീഡ്രലില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുനാള്‍

Blog Image

വിശുദ്ധ തോമ്മാശ്ലീഹായുടെ തിരുന്നാള്‍ സീറോമലബാര്‍ കത്തീഡ്രലില്‍ അത്യാഡംബരപൂര്‍വം കൊണ്ടാടുന്നു. ജൂണ്‍ 30-ന് കൊടിയേറ്റ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.


ചിക്കാഗോ: വിശുദ്ധ തോമ്മാശ്ലീഹായുടെ തിരുന്നാള്‍ സീറോമലബാര്‍ കത്തീഡ്രലില്‍ അത്യാഡംബരപൂര്‍വം കൊണ്ടാടുന്നു. ജൂണ്‍ 30-ന് കൊടിയേറ്റ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. ജൂണ്‍ 28 മുതല്‍ ജൂലൈ 6 വരെ എല്ലാ ദിവസവും തോമ്മാശ്ലീഹായുടെ നൊവേന ഉണ്ടായിരിക്കുന്നതാണ്. ഇടവകയിലെ വനിതകളാണ് ഇത്തവണ തിരുനാളിന് നേതൃത്വം നല്കുന്നത്.
ജൂലൈ 3-ന് ആഘോഷമായ റാസക്കുര്‍ബാന ഇംഗ്ലീഷിലും ജൂലൈ നാലിന് മലയാളം റാസക്കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 5-ന് വൈകുന്നേരം വര്‍ണ്ണവൈവവിദ്ധ്യമായ കലാപരിപാടികളോടു കൂടി സീറോമലബാര്‍ നൈറ്റ് അരങ്ങേറുന്നു. 
ജൂലൈ 6-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സീറോമലബാര്‍ സഭാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് ഇടവകജനം ഒന്നാകെ സ്വീകരണം നല്കുന്നു. സഭാദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി അമേരിക്കയിലെ സഭാംഗങ്ങളെ കാണാന്‍ പിതാവ് എത്തുന്നു എന്നത് ഏറെ സന്തോഷപൂര്‍വം വിശ്വാസികള്‍ കാണുന്നു.
ജൂലൈ 6-ന് വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പ്രസുദേന്തി നൈറ്റ് പ്രമുഖ സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍റെ നേതൃത്വത്തില്‍ 300-ഓളം ഗായകര്‍ ഉള്‍ക്കൊള്ളുന്ന സംഗീതസന്ധ്യയോടെ ആരംഭിക്കും. വൈവിദ്ധ്യമാര്‍ന്ന കലാരൂപങ്ങളും അന്നേദിവസം അരങ്ങേറും.
ജൂലൈ 7-ന് അഭിവന്ദ്യ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കപ്പെടും. അതേത്തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും കരിമരുന്ന് പ്രകടനവും ഉണ്ടായിരിക്കും.
നമ്മുടെ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവകവികാരി ഫാ. തോമസ് കടുകപ്പിള്ളിലും സഹവികാരി ഫാ. ജോയല്‍ പയസും അറിയിക്കുന്നു.

MAJOR ARCH BISHOP MAR RAPHAEL THATTIL 

BISHOP MAR JOY ALAPPATT

BISHOP MAR JACOB ANGADIATH

Related Posts