PRAVASI

പതിനഞ്ചാമത് കെ.സി സി. എൻ.എ കൺവൻഷന് സമൂഹബലിയോടെ തുടക്കം

Blog Image

പതിനഞ്ചാമത് കെ. സി. സി. എൻ. എ കൺവൻഷന് ഭക്തിനിർഭരമായ സമൂഹബലിയോടെ തുടക്കമായി. സാൻ അൻ്റോണിയോയിലെ ക്നായി തൊമ്മൻ നഗറിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ച ദിവ്യബലിയിൽ നിരവധി വൈദികർ സഹ കാർമ്മികരായിരുന്നു.


സാൻ അൻ്റോണിയോ: പതിനഞ്ചാമത് കെ. സി. സി. എൻ. എ കൺവൻഷന് ഭക്തിനിർഭരമായ സമൂഹബലിയോടെ തുടക്കമായി. സാൻ അൻ്റോണിയോയിലെ ക്നായി തൊമ്മൻ നഗറിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ച ദിവ്യബലിയിൽ നിരവധി വൈദികർ സഹ കാർമ്മികരായിരുന്നു.

കൺവൻഷൻ നഗറിലെത്തിയ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായെ കെ.സി. സി. എൻ. എ പ്രസിഡൻ്റ് ഷാജി എടാട്ട് ബൊക്കെ നൽകി സ്വീകരിച്ചു. മറ്റ് ഭാരവാഹികളായ ജിപ്സൺ പുറയം പള്ളിൽ, അജീഷ് പോത്തൻ താമറത്ത് , സ്റ്റീഫൻ കിഴക്കേക്കുറ്റ്, സാമോൻ പല്ലാട്ടുമഠം, സോമൻ കോട്ടൂർ, സൈമൺ ആറുപറ , ഫാ. ബോബൻ വട്ടംപുറത്ത്, ഫാ. ബിൻസ് ചേത്തലിൽ, ഫാ. സിജു മുടക്കോടിൽ, ഫാ. അബ്രഹാം കളരിക്കൽ, ഫാ. ജെമി പുതുശ്ശേരിൽ, ഫാ. സജി പിണർക്കയിൽ, ഫാ. ജോസഫ് മണപ്പുറം, ഫാ ചാക്കോ പുതുമയിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Related Posts