കോട്ടയം: നാടൻ മത്സ്യബന്ധന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ ഫിഷറീസ് ക്വീൻ തംബുരു എന്ന ചെമ്പ് സ്വദേശിനി തംബുരുവിനെ (36) വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.
വിവാഹമോചിതയായ തംബുരു 13 വയസ്സുള്ള മകളോടൊപ്പമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. വൈകീട്ട് സ്കൂൾ കഴിഞ്ഞെത്തിയ മകൾ വീടിന്റെ വാതിൽ അടഞ്ഞുകിടക്കുന്നതുകണ്ട് ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈക്കം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



