അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 21-ാമത് അന്തർദ്ദേശീയ കൺവൻഷന് വാഷിംഗ്ടൺ ഡി.സിയിൽ തുടക്കമായി. ബെഥെസ്ഡ മോണ്ട് ഗോമറി കൗണ്ടി മായിരയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻ്ററിൽ കൺവൻഷന് മുന്നോടിയായി നടന്ന ഘോഷയാത്ര ഉജ്വലമായിരുന്നു
വാഷിംഗ്ടൺ ഡിസി :അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 21-ാമത് അന്തർദ്ദേശീയ കൺവൻഷന് വാഷിംഗ്ടൺ ഡി.സിയിൽ തുടക്കമായി. ബെഥെസ്ഡ മോണ്ട് ഗോമറി കൗണ്ടി മായിരയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻ്ററിൽ കൺവൻഷന് മുന്നോടിയായി നടന്ന ഘോഷയാത്ര ഉജ്വലമായിരുന്നു. താലപ്പൊലിയേന്തിയ വനിതകൾ , ചെണ്ടമേളം, പരമ്പരാഗത കേരളീയ കലാരൂപങ്ങൾ തുടങ്ങിയവ കൊണ്ട് ആഘോഷമയമായാണ് ഈ മലയാളി മാമാങ്കത്തിന് തുടക്കമായത്. ഫ്രാൻസിസ് ജോർജ് എം.പി,മുകേഷ് എം എൽ എ , മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ, ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കല ഷഹി , വൈസ് പ്രസിഡൻ്റ് ഷാജി വർഗീസ് ,ട്രഷറർ ബിജു കൊട്ടാരക്കര ,ന്യൂന പക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ .എ എ റഷീദ്,വിമൻസ് ഫോറം ചെയർമാൻ ഡോ . ബ്രിജിറ്റ് ജോർജ് കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ തുടങ്ങിയവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.
ചിത്രങ്ങൾ :എബിൻ പോൾസൺ