ചിക്കാഗോ: ഫോമാ സെന്‍ട്രല്‍ റീജിയന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കലാമേളയുടെ രജിസ്ട്രേഷന്‍ നടത്തേണ്ട അവസാനദിവസം ഏപ്രില്‍ 28-നാണെന്ന് സംഘാടകര്‍ അറിയിച്ചു. ഡെസ്പ്ലെയിന്‍സിലുള്ള ക്നാനായ കമ്യൂണിറ്റി സെന്‍ററില്‍ വെച്ച് മെയ് 4-ന് ശനിയാഴ്ച വിവിധ സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടത്തുന്നത്.
പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളിലായി വിവിധയിനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നുണ്ട്. വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന പെണ്‍കുട്ടിക്ക് കലാതിലകവും ആണ്‍കുട്ടിക്ക് കലാപ്രതിഭയും ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന കുട്ടികള്‍ക്ക് റൈസിംഗ് സ്റ്റാര്‍ അവാര്‍ഡും ക്യാഷ് അവാര്‍ഡുകളോടെ നല്കുന്നതാണ്. കൂടാതെ വ്യക്തിഗത ഇനങ്ങളില്‍ ൊന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് പുന്‍റാ കാനായില്‍ വെച്ച് ഓഗസ്റ്റ് മാസം നടക്കുന്ന ഫോമാ നാഷണല്‍ കണ്‍വന്‍ഷനിലെ യൂത്ത്ഫെസ്റ്റിവലിലും മത്സരിക്കാവുന്നതാണ്.
മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള കുട്ടികള്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ആര്‍വിപി ടോമി എടത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ ലിങ്കിനുമായി ജന. കോ-ഓര്‍ഡിനേറ്റര്‍ ജൂബി വള്ളിക്കളം 312 685 5829, കോ-ഓര്‍ഡിനേറ്റേഴ്സ് ആഷാ മാത്യു 612 986 2663, ഡോ. സ്വര്‍ണ്ണം ചിറമേല്‍ 630 244 2068, ലിന്‍റാ ജോളിസ് 224 432 7602, ശ്രീജയ നിഷാന്ത് 847 769 1672.
Juby Vallikalam
Asha Mathew
Dr. Swarnam Chiramel
Linta Jollis
Sreejaya Nishandh