PRAVASI

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ശനി എൽമോണ്ടിൽ

Blog Image

ന്യൂയോർക്ക്:  അമേരിക്കയിലെ മലയാളീ സംഘടനകളുടെ സംഘടനയായ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ശനിയാഴ്ച വൈകിട്ട് 5:30 മുതൽ  എൽമോണ്ടിലുള്ള സെന്റ് വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്കാ കത്തീഡ്രൽ ആഡിറ്റോറിയത്തിൽ (St. Vincent DePaul Malankara Catholic Cathedral, 1500 DePaul Street, Elmont, NY 11003) നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ് (RVP) മാത്യു ജോഷ്വയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റി വിവിധ കലാപരിപാടികളോടെ അതിവിപുലമായി പ്രവർത്തനോദ്ഘാടനം നടത്തുന്നതിനാണ് പദ്ധതിയിടുന്നത്. മെട്രോ റീജിയണിൽ ഉൾപ്പെടുന്ന പത്ത് അംഗസംഘടനകളുടെയും ഒത്തൊരുമിച്ചുള്ള സഹകരണത്തോടെ ഓരോ സംഘടനയിൽ നിന്നുമുള്ളവരുടെ കലാപരിപാടികളും ഡാൻസ് സ്കൂളുകൾ പോലുള്ള മറ്റു പ്രൊഫെഷണൽ കലാകാരന്മാരുടെ കലാപരിപാടികളും ഉൾപ്പെടുത്തി ഉദ്ഘാടനം ഒരു ആഘോഷമാക്കി തീർക്കുന്നതിനായി വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും കാനഡയിലുമായി വ്യാപാരിച്ചു കിടക്കുന്ന ഫോമായുടെ 12 റീജിയണുകളിൽ പ്രമുഖമായ റീജിയനാണ് ലോങ്ങ് ഐലൻഡിലും സ്റ്റാറ്റൻ ഐലൻഡിലുമായുള്ള 10 അംഗസംഘടനകൾ ഉൾപ്പെടുന്ന ന്യൂയോർക്ക് മെട്രോ റീജിയൺ.

മലയാളീ അസ്സോസ്സിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് (MASI), കേരളാ സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് (KSSI), കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് (KSGNY), ലോങ്ങ് ഐലൻഡ് മലയാളീ കൾച്ചറൽ അസ്സോസ്സിയേഷൻ (LIMCA), കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KCANA), ഇന്ത്യൻ അമേരിക്കൻ മലയാളീ അസ്സോസ്സിയേഷൻ ഓഫ് ലോങ്ങ് ഐലൻഡ് (IAMALI), മലയാളീ സമാജം ഓഫ്  ന്യൂയോർക്ക് (MSNY), നോർത്ത് ഹെംപ്സ്റ്റഡ് ഇന്ത്യൻ മലയാളീ അസ്സോസ്സിയേഷൻ (NHIMA), കേരളാ സെന്റർ  (KC), ന്യൂയോർക്ക് മലയാളീ അസ്സോസ്സിയേഷൻ (NYMA) എന്നീ ശക്തമായ പത്ത് സംഘടനകളാണ് ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണിന്റെ നേടുംതൂണുകൾ. ഈ പത്ത് അംഗസംഘനകളിൽ അംഗങ്ങളായവരിൽ നിന്നുമാണ് മെട്രോ റീജിയണിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. അവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് മെട്രോ റീജിയൺ പ്രവർത്തനങ്ങൾ മുൻപോട്ട് പോകുന്നത്.

റീജിയണൽ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വാ, നാഷണൽ ജോയിന്റ് സെക്രട്ടറി പോൾ പി ജോസ്, നാഷണൽ കമ്മറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വർഗ്ഗീസ്, എക്സ്-ഓഫിഷിയോയും നാഷണൽ കമ്മറ്റി അംഗവുമായ ഡോ. ജേക്കബ് തോമസ്, വിമൻസ് ഫോറം ട്രഷററും നാഷണൽ കമ്മറ്റി അംഗവുമായ ജൂലി ബിനോയ്, കംപ്ലയൻസ് കൗൺസിൽ അംഗങ്ങളായ വർഗ്ഗീസ് കെ ജോസഫ്,   ജോമോൻ കുളപ്പുരക്കൽ, ജുഡീഷ്യറി കൗൺസിൽ അംഗമായ ലാലി കളപ്പുരക്കൽ, ബൈലോ കമ്മറ്റി അംഗമായ സജി എബ്രഹാം, ക്രെഡൻഷ്യൽ കമ്മറ്റി ചെയർമാനായ വിജി എബ്രഹാം, ഹെല്പിങ് ഹാൻഡ്‌സ് ചെയർമാനായ ബിജു ചാക്കോ, റീജിയണൽ കമ്മറ്റി ചെയർമാനായ ഫിലിപ്പോസ് കെ ജോസഫ് (ഷാജി), സെക്രട്ടറി മാത്യു കെ ജോഷ്വാ (ബോബി), ട്രഷറർ ബിഞ്ചു ജോൺ, വൈസ് ചെയർമാൻ ജെസ്വിൻ ശാമുവേൽ, ജോയിൻറ് സെക്രട്ടറി ഡോ. ബിന്ദു തോമസ്, ജോയിൻറ് ട്രഷറർ ബിനോജ് കോരുത്, കൾച്ചറൽ പ്രോഗ്രാം ചെയർമാൻ തോമസ് ഉമ്മൻ (ഷിബു), യൂത്ത് ഫോറം ചെയർമാൻ അലക്സ് സിബി, ചാരിറ്റി ചെയർമാൻ രാജേഷ് പുഷ്പരാജ്, റിക്രിയേഷൻ ചെയർ ബേബികുട്ടി തോമസ്, വിമൻസ് ഫോറം ചെയർ നൂപാ കുര്യൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായ കുഞ്ഞു മാലിയിൽ, ചാക്കോ കോയിക്കലത്ത്, തോമസ് ടി. ഉമ്മൻ, പി.ആർ.ഓ. മാത്യുക്കുട്ടി ഈശോ, കമ്മറ്റി അംഗങ്ങളായ ജയചന്ദ്രൻ രാമകൃഷ്ണൻ, ഷാജി വർഗ്ഗീസ്, ഷാജി മാത്യു, മാമ്മൻ എബ്രഹാം, തോമസ് ജെ പയ്ക്കാട്ട്, തോമസ് പ്രകാശ്, ജോസി എബ്രഹാം, ചാക്കോ എബ്രഹാം എന്നീ മുപ്പത്തിയഞ്ചു പേരടങ്ങുന്ന ഭരണ സമിതിയാണ് മെട്രോ റീജിയണിന്റെ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ.  ഇവരുടെ നേതൃത്വത്തിലാണ് പ്രർത്തനോദ്ഘാടന ക്രമീകരണങ്ങൾ ചെയ്യപ്പെടുന്നത്.

ഇവരെക്കൂടാതെ പത്ത് അംഗസംഘടനകളുടെ പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ, കമ്മറ്റി അംഗങ്ങൾ എന്നിവരും റീജിയണിൻറെ പ്രവർത്തനങ്ങൾക്ക് ഭാഗഭാക്കുകൾ ആകുന്നുണ്ട്.  മാർച്ച് 1 എന്ന തീയതി അവരവരുടെ കലണ്ടറിൽ രേഖപ്പെടുത്തി മറക്കാതെ തന്നെ പ്രവർത്തനോദ്ഘാടനത്തിന്  എല്ലാവരും എത്തിച്ചേരണമെന്നു റീജിയൺ സെക്രട്ടറി മാത്യു കെ ജോഷ്വാ (ബോബി) എല്ലാവരോടുമായി അഭ്യർഥിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.