PRAVASI

ഫോമ, വി.എസ്. അനുസ്മരണം നടത്തുന്നു : സൂമിലൂടെ വ്യാഴാഴ്ച രാത്രി 10 ന്

Blog Image

ന്യൂ യോർക്ക്  :  കഴിഞ്ഞ ദിവസം വിടപറഞ്ഞ,  വിപ്ലവ സൂര്യൻ, മുതിർന്ന കമ്മ്യൂണിസ്റ് നേതാവും, കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയുമായ സഖാവ് വി. എസ്. അച്യുതാനന്ദനോടു അമേരിക്കൻ മലയാളികൾക്കുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുവേണ്ടി,  ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ജൂലൈ 24-)0  തീയതി വ്യാഴാഴ്ച രാത്രി 10 മണിക്ക് (EST) സൂമിലൂടെ നടത്തുന്ന ഈ യോഗത്തിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നു. ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരളത്തിൽ നിന്നും മന്ത്രിമാരും, എം.എൽ.എ മ്മാരും ഉൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നതാണ്.

പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പോരാളിയായിരുന്ന  വി.എസ് നോടുള്ള ആദരവ്  പ്രകടിപ്പിക്കാൻ ഏവരെയും ഈ സൂം മീറ്റിങ്ങിലേക്കു സ്വാഗതം ചെയ്യുന്നതായി ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ  സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ്  ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്,  ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ  എന്നിവർ അറിയിച്ചു

Zoom ID  : 890 6649 8825
PW  : 643843

കൂടുതൽ വിവരങ്ങൾക്ക് : ബൈജു വർഗീസ്  - 914  349  1559 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.