PRAVASI

'ഹെൽപ്പിംഗ് ഹാന്‍ഡ്'; ഫോമയുടെ സഹായഹസ്തം അര്‍ഹരിലേക്ക്

Blog Image

'ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക' എന്ന അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനിക്ക് സഹായധനം നല്‍കി. മാവേലിക്കര എംഎല്‍എ അരുണ്‍കുമാര്‍ എം.എസ് ചടങ്ങില്‍ സംബന്ധിച്ചു. ''ഹെൽപ്പിംഗ് ഹാന്‍ഡ്' എന്ന ചാരിറ്റിപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിര്‍ധന കുടുംബത്തിലെ ബിരുദ വിദ്യാര്‍ത്ഥിനിക്ക് സാമ്പത്തിക സഹായം നല്‍കിയത്. നിര്‍ധനരും നിരാലംബരുമായവരെ ചേര്‍ത്ത് പിടിക്കുന്നതിനും അവരെ സാമ്പത്തികമായി സഹായിക്കുന്നതിനുമായി ഫോമ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ് 'ഹെല്‍പിങ് ഹാന്‍ഡ്'.

മാവേലിക്കര ബിഷപ് മൂര്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിക്കാണ് ഫോമ സഹായം നല്‍കിയത്. എന്‍സിസി വഴിയാണ് ഫോമ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിനിയുടെ ദുരിതപൂര്‍ണമായ ചുറ്റുപാടുകളെക്കുറിച്ച് അറിയുന്നത്. രോഗികളായ മാതാപിതാക്കളുടെ ചികിത്സാച്ചിലവും സ്വന്തം പഠനച്ചിലവുമെല്ലാം ജീവിതം തന്നെ വഴിമുട്ടിച്ചപ്പോഴും അതിലൊന്നും തളരാതെ പാര്‍ട് ടൈം ജോലി ചെയ്തും നന്നായി പഠിച്ചും ജീവിതത്തോടു പൊരുതുന്ന വിദ്യാര്‍ത്ഥിനിയുടെക്കുറിച്ച് കേട്ടറിഞ്ഞതോടെ ഫോമ ഇത്തവണത്തെ തങ്ങളുടെ സഹായഹസ്തം ഈ പെണ്‍കുട്ടിക്ക് തന്നെയെന്ന് തീരുമാനിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കിടപ്പുരോഗികളാണ്. ഒരു സഹോദരനുള്ളതും രോഗാവസ്ഥയിലാണ്. മറ്റാരും ആശ്രയമില്ലാത്ത വിദ്യാര്‍ത്ഥിനി പഠനത്തോടൊപ്പം താല്‍ക്കാലിക ജോലികള്‍ കൂടി ചെയ്താണ് വീട്ടുചെലവുകളും ആശുപത്രിച്ചിലവുകളും അതോടൊപ്പം തന്‌റെ പഠനച്ചിലവുകളും കണ്ടെത്തുന്നത്.

പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തുന്ന തങ്ങളുടെ വിദ്യാര്‍ത്ഥിനിയെക്കുറിച്ച് കോളേജ് അധികൃതര്‍ക്കും നല്ല അഭിപ്രായമാണ്. ആറു വര്‍ഷമായി ഫോമയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ജീവകാരുണ്യപ്രവര്‍ത്തനമാണ് 'ഹെല്‍പിങ് ഹാന്‍ഡ്' അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്ക് സഹായം ലഭ്യമാക്കുന്ന പദ്ധതിയിലൂടെ ഇതുവരെ നിരവധിയാളുകളെ സഹായിക്കാന്‍ സാധിച്ചിട്ടുണ്ട്. മാവേലിക്കര എംഎല്‍എ അരുണ്‍കുമാര്‍ എം.എസിന്റെ സാന്നിധ്യത്തിലാണ് ഫോമ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിനിക്ക് സാമ്പത്തികസഹായം കൈമാറിയത്.

എംഎല്‍യ്ക്കു പുറമേ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, സിജില്‍ പാലയ്ക്കലോടി-ട്രഷറര്‍, സുബിന്‍ കുമാരന്‍-കണ്‍വന്‍ഷന്‍ കോ-ചെയര്‍, സാജു വര്‍ഗീസ്-ഫോമാ ന്യൂസ് ടീം, ബിനു കുര്യാക്കോസ്-സിഇഒ കേരള അഡ്വഞ്ചര്‍ ടൂറിസം, ഡോ.രഞ്ജിത്ത് മാത്യു എബ്രഹാം -ബിഷപ് മൂര്‍ കോളേജ് പ്രിന്‍സിപ്പല്‍, ഡോ. ആന്‍ ആഞ്ചലിന്‍ - വൈസ് പ്രിന്‍സിപ്പല്‍, മിസ്റ്റര്‍ ഫിലിപ്പ് എം.വര്‍ഗീസ്-Bursar, മേജര്‍ സിജി.പി.ജോര്‍ജ്- എച്ച്ഒഡി ഫിസിക്കല്‍ എഡ്യൂ & എന്‍സിസി ഓഫീസര്‍, ഡോ. ലിന്നറ്റ് - IQAC കണ്‍വീനര്‍, ഡോ.സുധ- മലയാളം ഫാക്കല്‍റ്റി വിഭാഗം, സന്തോഷ്-കോളേജ് സൂപ്രണ്ട്, മിസ്റ്റര്‍ അജി-ഹെഡ് അക്കൗണ്ടന്റ്, അരുണ്‍കുമാര്‍ എം.എസ്-എം.എല്‍.എ, ഡോ.രഞ്ജിത്ത് മാത്യു എബ്രഹാം, മുരളി തഴക്കര-എക്സി. പഞ്ചായത്ത് പ്രസിഡന്റ്, രാജേഷ് തഴക്കര-മാനേജര്‍ എസ്.വി.എല്‍.പി സ്‌കൂള്‍, പി.എം.സുഭാഷ്-സെക്രട്ടറി എസ്.വി.എല്‍.പി സ്‌കൂള്‍, അംബിക സത്യനേശന്‍-പഞ്ചായത്ത് വൈസ് പ്രസിഡന്റ,് ഫിലിപ്പ് എം.വര്‍ഗീസ്-കോളേജ് Bursar, സാം പൈനുംമൂട്-കുവൈറ്റ് അസോസിയേഷന്‍, മുഹമ്മദ് എന്‍-കോളേജ് യൂണിയന്‍ ചെയര്‍മാന്‍, സൂരജ് എസ്-യൂണിയന്‍ അംഗം, എന്‍സിസി കേഡറ്റുകളായ-മരിയ ജെനി, സൂര്യ, മരിയ ജോസഫിന തുടങ്ങിയവര്‍ചടങ്ങില്‍ സംബന്ധിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.