ഫ്ളോറിഡ: അമേരിക്കന്‍ മലയാളികളുടെ പ്രമുഖ ദേശീയ സംഘടനയായ ഫോമ സണ്‍ഷൈന്‍ റീജിയന്‍റെ (ഫ്ളോറിഡ) 2024-2026 പ്രവര്‍ത്തനോദ്ഘാടനം ജനുവരി 25-ന് ശനിയാഴ്ച വൈകുന്നേരം 4.30-ന് സെന്‍റ് ജോസഫ് സീറോമലബാര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (5501 ണശഹഹശമാെ ഞീമറ, ടലളളിലൃ, എഘ) വെച്ച് നടത്തപ്പെടും.
ഫോമായുടെ സമുന്നതരായ നേതാക്കള്‍ പങ്കെടുക്കുന്ന ഈ സമ്മേളനം, ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. റീജിയണല്‍ വൈസ് പ്രസിഡണ്ട് ജോമോന്‍ ആന്‍റണി അദ്ധ്യക്ഷത വഹിക്കുന്ന ഈ യോഗത്തില്‍ ഫോമായുടെ ദേശീയ നേതാക്കളും ഫ്ളോറിഡയിലെ എല്ലാ ഫോമാ പ്രതിനിധികളും അംഗത്വ സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും പ്രമുഖ നേതാക്കന്മാരും പങ്കെടുക്കും.
ഉദ്ഘാടന പരിപാടികള്‍ പ്രൗഢഗംഭീരമാക്കുന്നതിനായി രൂപീകരിച്ച വിവിധ സബ് കമ്മിറ്റികള്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഫോമാ സണ്‍ഷൈന്‍ റീജിയന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ജനോപകാരപ്രദമാക്കുന്നതിനുമായി നയപരിപാടികള്‍ രൂപീകരിച്ചുവരുന്നതായി സണ്‍ഷൈന്‍ റീജിയന്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ജോമോന്‍ ആന്‍റണി പ്രസ്താവിച്ചു.
ഇതിനായി വിമന്‍സ്ഫോറം, കള്‍ച്ചറല്‍ കമ്മിറ്റി, ബിസിനസ് ഫോറം, സ്പോര്‍ട്സ് കമ്മിറ്റി, ഐടി ഫോറം, പൊളിറ്റിക്കല്‍ ഫോറം എന്നീ സമിതികള്‍ രൂപീകരിച്ചു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
പൊതുസമ്മേളനത്തിനുശേഷം വൈവിദ്ധ്യമാര്‍ന്ന മികച്ച കലാപരിപാടികള്‍ അരങ്ങേറും. ആഘോഷപരിപാടികള്‍ക്കു ശേഷം വിഭവസമൃദ്ധമായ അത്താഴവിരുന്നോടു കൂടി പരിപാടികള്‍ സമാപിക്കും. പ്രവേശനം സൗജന്യമായിരിക്കും.
വമ്പിച്ച ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ മഹനീയ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഏവരേയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
BABY MANAKUNNEL
JOMON ANTONY