മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ടി.ജെ.ജോഷ്വ (97) അന്തരിച്ചു. കോട്ടയം കുറിച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. 1954 മുതല്‍ 2017 വരെ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയിലെ അധ്യാപകനായിരുന്നു. അറുപത് വര്‍ഷം നീണ്ട അധ്യാപന ജീവിതത്തില്‍ ജോഷ്വായുടെ ശിഷ്യന്മാരില്‍ കാതോലിക്ക ബാവ മുതല്‍ നിരവധി മെത്രാന്മാരും വൈദികരും ഉള്‍പ്പെട്ടിട്ടുണ്ട്.

മലങ്കര ഓര്‍ത്തഡോക്സ് സഭ അദ്ദേഹത്തിന് ഗുരുരത്നം ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. പരേതയായ മറിയാമ്മ ജോഷ്വയാണ് ഭാര്യ. മക്കള്‍: ഡോ. റോയ് ജോഷ്വ, ഡോ. രേണു. മൂന്നു പതിറ്റാണ്ടായി മലയാള മനോരമയില്‍ ഞായറാഴ്ച പ്രസിദ്ധീകരിക്കുന്ന ഇന്നത്തെ ചിന്താവിഷയം അദ്ദേഹമാണ് എഴുതിയിരുന്നത്. 65 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.