ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അന്താരാഷ്ട്ര വടം വലി മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന കോട്ടയം എം.പി. ഫ്രാൻസിസ് ജോർജിന് ചിക്കാഗോ ഒഹയർ എയർപോർട്ടിൽ ടൂർണമെൻ്റ് ഭാരവാഹികൾ ഉജ്വല സ്വീകരണം നൽകി. ഇത്തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഫ്രാൻസിസ് ജോർജ് ആദ്യമായിട്ടാണ് ചിക്കാഗോയിലെത്തുന്നത്. ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ ബൊക്കെ നൽകി സ്വീകരിച്ചു . റിസപ്ഷൻ ചെയർമാൻ പീറ്റർ കുളങ്ങര , പി. ആർ. ഒ മാത്യു തട്ടാമറ്റം, പ്രവാസി കേരളാ കോൺഗ്രസ് പ്രസിഡൻ്റ് സണ്ണി വള്ളിക്കളം, സാബു കൂവക്കാട്ടിൽ , ഷിബു മുളയാനിക്കുന്നേൽ ,ഷിബു അഗസ്റ്റിൻ എന്നിവരും സന്നിഹിതരായിരുന്നു.




