ഏറ്റുമാനൂർ :കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ അമ്മ ഏലിക്കുട്ടി ചാക്കോയുടെ മൃതശരീരം ജൂലൈ 6, ഞായറാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. 11.30 ന് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പാരിഷ് ഹാളിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും. മൃതസംസ്കാര ശുശ്രൂഷയുടെ കർമ്മങ്ങൾ 4 മണിക്ക് പാരിഷ് ഹാളിൽ ആരംഭിക്കും. തുടർന്ന് പള്ളിയിൽ പ്രാർത്ഥനക്ക് ശേഷം സംസ്കാരം പള്ളി സെമിത്തേരിയിൽ നടത്തും.പരേത കൈപ്പുഴ മൈലാടുംപാറയിൽ കുടുംബാംഗമാണ്.
ഭർത്താവ്: പണ്ടാരശ്ശേരിൽ പരേതനായ പി.എം ചാക്കോ .
മക്കൾ: അച്ചാമ്മ പുളിഞ്ചാക്കിൽ, മേരി, സിസ്റ്റർ ജാക്വിലിൻ , പരേതയായ ഗ്രേസി, സിസിലി വഞ്ചിയിൽ, റോസമ്മ , ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ, മാത്യൂസ് പണ്ടാരശ്ശേരിൽ ,നിർമ്മല അമ്പലത്തറ .
.jpg)
ഏലിക്കുട്ടി ചാക്കോ

