ന്യൂജേഴ്‌സി : ന്യൂജേഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയ വികാരി റവ. ഡോ. ബാബു കെ. മാത്യുവിന്റെ ഭാര്യ മോളി മാത്യുവിന്റെ (മോളി കൊച്ചമ്മ -64) സംസ്കാരം ഏപ്രിൽ 27 ശനിയാഴ്ച നടത്തപ്പെടും
മോളി കൊച്ചമ്മ 1959 ജൂലൈ 27ന് കടമ്പനാട് പുത്തൻവീട്ടിൽ പരേതനായ ശ്രീ കെ.ജി. തോമസ്, പരേതയായ ശ്രീമതി ചിന്നമ്മ തോമസ് എന്നിവരുടെ മകളായി ജനിച്ചു . തോമസ് അലക്‌സാണ്ടർ, പരേതനായ ജോർജ് തോമസ്, ജെയിംസ് തോമസ്, സൂസമ്മ തോമസ്, സാമുവൽ തോമസ്, റോയ് തോമസ് എന്നിവരാണ് സഹോദരങ്ങൾ
മോളി കൊച്ചമ്മ അർപ്പണബോധമുള്ള ഭാര്യയും, അമ്മയും, മുത്തശ്ശിയുമായിരുന്നു . 1979 ഏപ്രിൽ 22-ന് അഭിവന്ദ്യ സക്കറിയ മാർ ദിവന്നാസിയോസ് തിരുമേനിയുടെ കാർമീകത്വത്തിൽ കേരളത്തിലെ അടൂർ സെൻ്റ് തോമസ് കത്തീഡ്രലിൽ വെച്ചായിരുന്നു റവ.ഫാ. ഡോ. ബാബു കെ മാത്യു മായുള്ള വിവാഹം
1983-ൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറി. മക്കളായ റോബിൻ മാത്യു, ഡോ ജെയ്സൺ മാത്യു, കെവിൻ മാത്യു, മരുമക്കളായ മേരി മാത്യു, ഡോ മിറിയം മാത്യു, ക്രിസ്റ്റൽ മാത്യു, കൊച്ചുമക്കൾ ജാക്സൺ,പെനിലോപ്പ് , സൊയി , സിലാസ് എന്നിവർക്ക് സ്നേഹനിധിയായ അമ്മയും, മുത്തശ്ശിയുമായിരുന്നു
ചുറ്റുമുള്ളവരുടെ ജീവിതത്തിൽ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച കൊച്ചമ്മ
ബാബു അച്ഛന്റ്റെ ജീവിത വഴികളിലെ ഉയർച്ച താഴ്ചകളിൽ തൻ്റെ ഭർത്താവിനൊപ്പം നിന്നു, അദ്ദേഹത്തിന് പ്രചോദനവും ,പിന്തുണയും നൽകി
തന്റെ കുടുംബത്തോടുള്ള അചഞ്ചലമായ സമർപ്പണമായിരുന്നു കൊച്ചമ്മയുടെ വ്യക്തിത്വത്തിന്റെ മറ്റൊരു മുഖമുദ്ര . കുട്ടികൾ അഭിമാനവും സന്തോഷവുമായിരുന്നു . പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും നിശബ്ദമായി പരിപോഷിപ്പിച്ച പരേതയുടെ ആകസ്മിക വേര്‍പാടില്‍ കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും, വിവിധ തുറകളില്‍പ്പെട്ടവര്‍ അനുശോചനം രേഖപ്പെടുത്തി.
പൊതുദർശനം: ഏപ്രിൽ 26 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിൽ (497 , Godwin Avenue , Midland Park , NJ 07432 ) ക്രമീകരിച്ചിരിക്കുന്നു
സംസ്‌കാരം: ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 10 : 30 വരെ പൊതുദർശനത്തിനു ശേഷം , 10 : 30 നു സംസ്കാര ശുശ്രൂഷ, അതേത്തുടർന്ന് വെസ്റ്റ് വുഡ് സെമിത്തേരിയിൽ (23 , Kinderkamack Road , West wood, New Jersey ) സംസ്‌കാരം നടത്തുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മിഡ്‌ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയ സെക്രട്ടറി ജെറീഷ് വർഗീസ് (201 621 1003 )
മോളി മാത്യു