PRAVASI

ഗാന്ധിയൻ ദർശനങ്ങൾ രാജ്യത്തിന് എക്കാലവും വഴികാട്ടി: മന്ത്രി മോൻസ് ജോസഫ്

Blog Image

പാലാ:  മഹാത്മാഗാന്ധിയും ഗാന്ധിയൻ ദർശനങ്ങളും എക്കാലവും രാജ്യത്തിന് വഴികാട്ടിയായി നിലകൊള്ളുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഗാന്ധിയൻ ദർശനങ്ങളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം, അന്താരാഷ്ട്ര അഹിംസാ ദിനാചരണം, സ്നേഹാദരവ് സമർപ്പണം എന്നിവ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സാധാരണക്കാരെ ചേർത്തുപിടിച്ചാൽ മാത്രമേ രാജ്യത്തിന്റെ വളർച്ച പൂർണമാകൂ എന്ന ഗാന്ധിജിയുടെ ദർശനങ്ങളാണ് ഗ്രാമസ്വരാജ് സങ്കൽപ്പത്തിന് ജീവൻ പകർന്നതെന്ന് മോൻസ് ജോസഫ് പറഞ്ഞു. സാധാരണ ജനങ്ങളുടെ ജീവിതത്തോടും അവരുടെ പ്രശ്നങ്ങളോടും ചേർന്നുനിന്നുകൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് ഗാന്ധിജി മുന്നോട്ടുവച്ചത്.

സ്വാതന്ത്ര്യം ലഭിച്ച വേളയിൽ രാജ്യത്തിന്റെ ഭരണകൂടത്തിലേക്ക് കടന്നുവരാതെ ഗാന്ധിജി മാറിനിന്നു. സാധാരണ രാഷ്ട്രീയത്തിന്റെ വഴിയിൽ ചിന്തിച്ചിരുന്നെങ്കിൽ ഗാന്ധിജിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ അധികാരത്തിന്റെ അപ്പുറത്തുള്ള ദർശനങ്ങളാണ് ഗാന്ധിജിയെ നയിച്ചത്.

ഇന്ത്യയുടെ വളർച്ചയുടെ അടിത്തറ പാകിയത് ഗാന്ധിയൻ ദർശനങ്ങളാണ്. ഗാന്ധിയൻ ആശയങ്ങളിലൂടെ മുന്നോട്ടുപോയ ഇന്ത്യ ഇന്ന് ലോകശക്തികളുടെ മുൻനിരയിലുള്ള രാജ്യമായി മാറിയെന്നും മോൻസ് ജോസഫ് പറഞ്ഞു.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്  അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി. കെ. സദൻ, ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പോൾസൺ കൊച്ചുകണിയാംപറമ്പിൽ, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിജു വരിക്കയാനി, പ്രിൻസി സണ്ണി, മരിയസദനം സന്തോഷ്, കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, റോയി ഫ്രാൻസിസ്, സിജി ടോണി, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, ജോർജ് പുളിങ്കാട്, വി.എം. അബ്ദുള്ളാ ഖാൻ, അനൂപ് കട്ടിമറ്റം, സജോ വാളിപ്ലാക്കൽ, ജോയി തോമസ്, തങ്കച്ചൻ മണ്ണൂച്ചേരിൽ, പ്രശാന്ത് പാലാ  എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു. ‘ഗാന്ധിയോടൊപ്പം എ.ഐ.’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.

പാലാക്കാട് നിർമ്മൽജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ബാൻഡ് മേളം ചടങ്ങിന് കൊഴുപ്പേകി.

 ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി മന്ത്രി മോൻസ് ജോസഫ് ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിക്കുന്നു. ചാവറ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. പോൾസൺ കൊച്ചുകണിയാംപറമ്പിൽ, ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്, വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, ഡി.വൈ.എസ്.പി. കെ. സദൻ, ബിനു പുളിക്കക്കണ്ടം, മുൻ ചെയർപേഴ്സൺ ദിയ ബിനു, ബിജു വരിക്കയാനി, വി.എം. അബ്ദുള്ളാഖാൻ, സുനിൽ പാലാ എന്നിവർ സമീപം.

ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ചാവറ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. പോൾസൺ കൊച്ചുകണിയാംപറമ്പിൽ, ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്, വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, ഡി.വൈ.എസ്.പി. കെ. സദൻ, ബിനു പുളിക്കക്കണ്ടം, മുൻ ചെയർപേഴ്സൺ ദിയ ബിനു, ബിജു വരിക്കയാനി, സന്തോഷ് മരിയസദനം, പ്രിൻസി സണ്ണി, സിജി ടോണി, വി.എം. അബ്ദുള്ളാഖാൻ, അനൂപ് ചെറിയാൻ എന്നിവർ സമീപം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.