ചിക്കാഗോയിൽ നടന്ന രണ്ടാമത് ഫൊക്കാന കൺവെൻഷൻ (1988) മുതൽ ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ഞാനും ജോർജ് പണിക്കരും. നാഷണൽ കമ്മറ്റി അംഗമായിരുന്ന പണിക്കർ 2022-24 ഭരണസമിതിയിൽ അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ ആയി പ്രവർത്തിച്ചുവരികയാണ്. 2023-ൽ തിരുവനന്തപുരത്തു വച്ച് നടന്ന കേരളാകൺവൻഷന്റെ അമരക്കാരിൽ പ്രധാനിയായിരുന്നു. ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) മുൻ പ്രസിഡന്റും ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ നേതാവുമായ ജോർജ് പണിക്കർ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയനും സർവോപരി അറിയപ്പെടുന്ന ഗായകനുമാണ്.
ഫൊക്കാന 2024-26 പ്രവർത്തന കാലയളവിലേക്കുള്ള ഭരണ സമിതി തെരെഞ്ഞെടുപ്പിൽ ‘ടീം ലെഗസി’ പാനലിൽ ജനറൽ സെക്രട്ടറിയായി ജോർജ് പണിക്കർ മത്സരിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ.
ചിക്കാഗോയിൽ നടന്ന രണ്ടാമത് ഫൊക്കാന കൺവെൻഷൻ (1988) മുതൽ ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ഞാനും ജോർജ് പണിക്കരും. നാഷണൽ കമ്മറ്റി അംഗമായിരുന്ന പണിക്കർ 2022-24 ഭരണസമിതിയിൽ അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ ആയി പ്രവർത്തിച്ചുവരികയാണ്. 2023-ൽ തിരുവനന്തപുരത്തു വച്ച് നടന്ന കേരളാകൺവൻഷന്റെ അമരക്കാരിൽ പ്രധാനിയായിരുന്നു. ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) മുൻ പ്രസിഡന്റും ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ നേതാവുമായ ജോർജ് പണിക്കർ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയനും സർവോപരി അറിയപ്പെടുന്ന ഗായകനുമാണ്.
കേരളത്തിൽ അടുത്തിടെ ഉണ്ടായ പ്രളയ സമയത്ത് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ സമാഹരിച്ച് ഞങ്ങളുടെ നേതൃത്വത്തിൽ അർഹരായവർക്ക് സഹായങ്ങൾ നേരിട്ട് നൽകിയത് ഈ അവസരത്തിൽ ഞാൻ ഓർക്കുകയാണ്. വ്യക്തിപരമായ നിലയിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പണിക്കർ നല്ലൊരു മനുഷ്യസ്നേഹിയാണ്.
ഫൊക്കാന പോലെ പാരമ്പര്യവും മേന്മയുമുള്ള സംഘടനയ്ക്കു വേണ്ടത് അത് സംരക്ഷിച്ചു മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ഗുണമേന്മയുള്ള നേതൃത്വമാണ്.
ഒരു സംഘടനയ്ക്കൊപ്പം പ്രവർത്തിക്കുമ്പോൾ അതിന്റെ വളർച്ചയും സമൂഹത്തിന്റെ വളർച്ചയും ലക്ഷ്യം വയ്ക്കുന്ന ജോർജ് പണിക്കർ ഫൊക്കാന നേതൃത്വത്തിന് മുതൽക്കൂട്ടായിരിക്കും. ടീം ലെഗസി പാനലിൽ ജനറൽ സെക്രട്ടറി ആയി മത്സരിക്കുന്ന ജോർജ് പണിക്കർക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് ഓരോ ഡെലിഗേറ്റിനോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
ജോർജ് പണിക്കർ
ജെയ്ബു കുളങ്ങര
സന്തോഷ് നായർ