PRAVASI

ഗ്ലോബൽ മീഡിയ സാഹിത്യ അവാർഡ് ചാക്കോ കെ തോമസിനും ഗ്രേസ് സന്ദീപിനും

Blog Image

തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2024ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ചാക്കോ കെ തോമസ് ബെംഗളൂരു രചിച്ച 'സ്വാതന്ത്ര്യത്തിനായി  ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി' (ഗുഡ്ന്യൂസ് വാരിക)എന്നതാണ് മികച്ച ലേഖനം. വയനാട് ഉരുൾബാധിത  പ്രദേശങ്ങൾ സന്ദർശിച്ച് ഗ്രേസ് സന്ദീപ് തയ്യാറാക്കിയ 'ഉള്ളുടച്ചുരുൾ' (ഗുഡ്ന്യൂസ് വാരിക) മികച്ച ഫീച്ചറായും തെരഞ്ഞെടുക്കപ്പെട്ടു.മികച്ച എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ചാക്കോ തോമസ് നാല് പതിറ്റാണ്ടിലേറെയായി പത്ര പ്രവർത്തനരംഗത്ത് സജീവമാണ്. 

ബാംഗ്ലൂർ കേന്ദ്രമായുള്ള പെന്തെക്കോസ്തു പത്ര പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ പ്രസിഡണ്ടായ ചാക്കോ കെ.  തോമസ് ഗുഡ്‌ന്യൂസിന്റെ കോർഡിനേറ്റിംഗ് എഡിറ്ററും ഗുഡ്ന്യൂസ് കർണ്ണാടക സ്റ്റേറ്റ് കോർഡിനേറ്ററുമാണ്. ഭാര്യ: സ്മിത ചാക്കോ ലക്‌ചറർ, (സെന്റ് ജോസഫ് പി. യു കോളേജ് ബാംഗ്ലൂർ).മകൾ: സ്നേഹ കെ ചാക്കോ              ( അദ്ധ്യാപിക).ഡോ.എം സ്റ്റീഫൻ, ഡോ. സിനി ജോയ്സ് മാത്യു, ഡോ. സാം കണ്ണമ്പള്ളി യുഎസ്എ എന്നിവർ ജൂറി അംഗങ്ങളായി  പ്രവർത്തിച്ചു.

ഒക്ടോബർ 11ന് പുനലൂർ ബഥേൽ ബൈബിൾ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്ലോബൽ മീഡിയ സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ  പ്രസിഡൻ്റ് പാസ്റ്റർ പി ജി മാത്യൂസ്, ജനറൽ സെക്രട്ടറി ഷിബു മുള്ളം കാട്ടിൽ എന്നിവർ അറിയിച്ചു.

CHACKO K THOMAS

GRACE SANDEEP

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.