കുളത്തൂപ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ചു. കല്ലുവെട്ടാൻകുഴി ചരുവിള പുത്തൻവീട്ടിൽ ആകാശ് (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം.
കുളത്തൂപ്പുഴ സാംനഗർ റോഡിൽനിന്ന് അഞ്ചൽ റോഡിലേക്ക് വരികയായിരുന്ന ആകാശ് ചായ കുടിക്കാനായി പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പച്ചക്കടയ്ക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം തൊട്ടടുത്ത വീടിന്റെ മതിലിലിടിച്ച് മറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ആകാശിനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

