PRAVASI

ഗോൾഫ് വ്യൂ ഡെവലപ് സെന്റർ സമ്മർ പിക്നിക് സെപ്തംബർ 26 ന്

Blog Image

ചിക്കാഗോ: ഗോൾഫ് വ്യൂ ഡെവലപ് സെന്റർ സ്റ്റാഫ്, മുൻ സ്റ്റാഫ് ആയിട്ടുള്ളവരുടെ മലയാളി കുടുബങ്ങൾ ആദ്യമായി സമ്മർ പിക്നിക് നടത്തുന്നു. 2026 സെപ്തംബർ 26 ആം തീയതി ശനിയാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന പിക്നിക് ഡിസ്‌പ്ലേയ്ൻസ് ലയ്ൻസ്‌വുഡ് (Lions Woods, 6 River Rd Des Plaines 60016) ൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. പിക്നിക്കിൽ പങ്കെടുള്ളുന്നവർക്കായി ഗെയിംസ്, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. പരിപാടികൾ നാലുമണിക്ക് സമാപിക്കും.
ചിക്കാഗോയിലേക്ക് പ്രവാസികളായി കുടിയേറുന്ന മലയാളികളുടെ തൊഴിൽ കേന്ദ്രമായി നിരവധി ദശകങ്ങളായി നിലനിൽക്കുന്ന ഡിസ്‌പ്ലൈൻസ് ഗോൾഫ് വ്യൂ ഡെവലൊപ്മെന്റൽ സെന്റർ ചിക്കാഗോലാൻഡ് മലയാളികൾക്ക് സുപരിചിതമായ സ്ഥാപനമാണ്. ഗോൾഫ് വ്യൂ സെന്റർ മലയാളി സ്റ്റാഫ്‌ കൂട്ടായ്മയുടെ ഈ ആദ്യത്തെ ഫാമിലി പിക്നിക്ക് എല്ലാ അംഗങ്ങളെയും പരസ്പരം നേരിൽ കാണാനും സന്തോഷം പങ്കിടാനുമുള്ള അവസരമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. ഈ ഒത്തുചേരലിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ സച്ചിൻ ജേക്കബ്, ജോസഫ് കാളാശ്ശേരി, സോണി അബ്രഹാം, റോയ് തോമസ്, ജിനേഷ് കുര്യൻ, ജീമോൻ അറക്കൽ, തോമസ് മത്തായി, ജോണി പെരുമാനൂർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സച്ചിൻ ജേക്കബ് : 224-408-0912

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.