PRAVASI

'ഓര്‍മ്മ' അന്താരാഷ്ട്രാ പ്രസംഗമത്സരം ഗ്രാൻറ് ഫിനാലെയ്ക്ക് ഇന്ന് പാലായിൽ തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി

Blog Image
ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം ഇന്ന് (12/07/2024) മുതൽ പാലായിൽ സംഘടിപ്പിക്കുന്ന  രണ്ടാമത് അന്താരാഷ്ട്രാ പ്രസംഗമത്സരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു.

കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം ഇന്ന് (12/07/2024) മുതൽ പാലായിൽ സംഘടിപ്പിക്കുന്ന  രണ്ടാമത് അന്താരാഷ്ട്രാ പ്രസംഗമത്സരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. മത്സരം മൂന്നു ഘട്ടങ്ങൾ പൂർത്തീകരിച്ചശേഷമാണ് 12, 13 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. 13ന് ഉച്ചകഴിഞ്ഞ് 2 ന് ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര ഗ്രാന്‍ഡ് ഫിനാലേ ഉദ്ഘാടനം ചെയ്യും. 

ഇന്ത്യയുടെ മിസൈല്‍ വനിത എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡിആര്‍ഡിഒയിലെ സയന്റിസ്റ്റ് ഡോ. ടെസ്സി തോമസ്  മുഖ്യാതിഥിയായി പങ്കെടുക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി രാജന്‍ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം മിയ ജോര്‍ജ് വിജയികളെ പ്രഖ്യാപിക്കും. മെന്റലിസ്റ്റ് നിപിന്‍ നിരവത്തും ഫിനാലേയില്‍ അതിഥിയായെത്തുന്നുണ്ട്. ഇന്ന് (12/07/2024) രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെ മത്സരാര്‍ത്ഥികള്‍ക്കുള്ള പരിശീലനവും മത്സരത്തിന്റെ ആദ്യ ഭാഗങ്ങളും നടക്കും. നാളെ രാവിലെ മുതല്‍ ഉച്ചവരെ ഫൈനല്‍ റൗണ്ട് മത്സരവും ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 5 മണി വരെ അവാര്‍ഡ് ദാന ചടങ്ങും നടക്കും. ഉച്ചയ്ക്ക് 1.15 മുതല്‍ രണ്ടു മണി വരെ നിപിന്‍ നിരവത്തിന്റെ സ്പെഷ്യല്‍ ഗസ്റ്റ് പെര്‍ഫോമന്‍സും അരങ്ങേറും. 

പ്രസംഗമത്സരത്തിന്റെ പ്രധാന പരിശീലകരായിരുന്ന ബെന്നി കുര്യന്‍, സോയി തോമസ്, പ്രൊഫ. ടോമി ചെറിയാന്‍, ജോര്‍ജ് കരുണക്കല്‍ എന്നിവരാണ്  ഗ്രാന്‍ഡ്ഫിനാലേയുടെ മുഴുവന്‍ ഒരുക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. അമേരിക്കയിൽ നിന്നെത്തുന്ന ഓർമ്മ ഇന്റർനാഷണൽ പ്രിതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകും.

രണ്ടാം ഘട്ടത്തിൽ മലയാളം-ഇംഗ്ലീഷ് ഭാഷകളിലായി മികച്ച പ്രകടനം കാഴ്ച വെച്ച ഇരുന്നൂറ് മത്സരാര്‍ത്ഥികളില്‍ നിന്നും 60 പേരാണ് ഗ്രാന്‍ഡ് ഫിനാലേയില്‍ പങ്കെടുക്കുന്നത്. മലയാളം-ജൂനിയര്‍-സീനിയര്‍, ഇംഗ്ലീഷ്-ജൂനിയര്‍-സീനിയര്‍ എന്നിങ്ങനെ നാല് വിഭാഗത്തില്‍ നിന്നും 15 പേര്‍ വീതമാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി അവസാനവര്‍ഷം വരെ പഠിക്കുന്ന 1468 വിദ്യാര്‍ത്ഥികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സീസണ്‍ രണ്ടിൽ ആവേശത്തോടെ പങ്കെടുത്തത്.

 'ഓര്‍മ്മ' ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ ടു വിജയികള്‍ക്കായി പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗ്രാന്‍ഡ് പ്രൈസായ 'ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2024' പ്രതിഭയ്ക്ക് അമേരിക്കയിലെ പ്രശസ്ത മലയാളി ആയ അറ്റോണി ജോസഫ് കുന്നേല്‍ (കോട്ട് ലോ, ഫിലാഡല്‍ഫിയ) സ്പോൺസർ ചെയ്യുന്ന ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവുമാണ് സമ്മാനമായി നൽകും. ഫോളറ്റ് ഉന്നത വിദ്യാഭ്യാസം, സീലോജിക് ഐ എൻ സി, കാർനെറ്റ് ബുക്ക്സ്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയവർക്കൊപ്പം അമേരിക്കയിലെ നിരവധി മലയാളി ബിസിനസ്സുകാരും കമ്പനികളും ഈ ഉദ്യമത്തെ സ്പോണ്സർഷിപ്കളിലൂടെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന്‍ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നല്‍കുന്നത്. ജോര്‍ജ് നടവയല്‍ (ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍), ഷാജി അഗസ്റ്റിന്‍ (ജനറല്‍ സെക്രട്ടറി), റോഷിന്‍ പ്ളാമൂട്ടില്‍ (ട്രഷറര്‍), വിന്‍സെന്റ് ഇമ്മാനുവേല്‍ (പബ്ലിക് ആന്‍ഡ് പൊളിറ്റിക്കല്‍ അഫയേഴ്സ്  ചെയര്‍), കുര്യാക്കോസ് മണിവയലില്‍ (ഓര്‍മ കേരള ചാപ്റ്റര്‍ പ്രസിഡന്റ്) എന്നീ ഓര്‍മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്. 

എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)-സെക്രട്ടറി, സജി സെബാസ്റ്റ്യന്‍ (സൂപ്പര്‍വൈസര്‍ യു.എസ്.പി.എസ് & ഡയറക്ടര്‍ എസ്&എസ് കണ്‍സള്‍ട്ടന്‍സി)-ഫിനാന്‍ഷ്യല്‍ ഓഫീസര്‍,  എമിലിന്‍ റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്)-യൂത്ത് കോര്‍ഡിനേറ്റര്‍. വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്‌സ്, കരിയര്‍ ഹൈറ്റ്‌സ് എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍ സീസണ്‍ 2 രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിച്ചത്.

അറ്റോണി ജോസഫ് കുന്നേല്‍ (കോട്ട് ലോ, ഫിലാഡല്‍ഫിയ), അലക്‌സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് എം.ഡി , എം എം ഐ , എഫ് എ സി സി (സ്‌പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍), ഷൈന്‍ ജോണ്‍സണ്‍ (റിട്ട. എച്ച് എം , എസ് എച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര), മാത്യു അലക്സാണ്ടര്‍ (മാനേജിംഗ് ഡയറക്ടര്‍, ലവ് ടു കെയര്‍ ഗ്രൂപ്പ്, യുകെ) എന്നിവരാണ് ഓർമ്മ ഇന്റർനാഷണൽ ടാലെന്റ്റ് പ്രൊമോഷൻ ഫോറം ഡയറക്ടര്‍മാര്‍.

പത്രസമ്മേളനത്തിൽ ഷാജി ആറ്റുപുറം, പ്രൊഫ ടോമി ചെറിയാൻ, കുര്യാക്കോസ് മാണിവയലിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.