ഹ്യൂസ്റ്റൺ : 2024 ലെ വിഷു ദിനം ആഘോഷമാക്കി മാറ്റി ഗ്രേറ്റർ ഹ്യൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി. 2024 ഏപ്രിൽ 20ന് സ്റ്റാഫോർഡിൽ വച്ച് വിവിധ കലാപരിപാടികളുടെ അകമ്പടികളോടെ നടത്തപ്പെട്ട ആഘോഷം പ്രതേക ശ്രദ്ധ പിടിച്ചുപറ്റി. പരിപാടിയിൽ പങ്കെടുത്തവരുടെ കണ്ണിനും കരളിനും കുളിർമ്മയേക്കിയ വിഷുക്കണി ഒരുക്കി സംഘടകരും വേറിട്ട് നിന്നു. നിറഞ്ഞ സദസിനു മുമ്പിൽ ഏഴ്തിരിയിട്ട വിളക്കിൽ ദീപം തെളിയിച്ചു പ്രസിഡന്റ് ശ്രീ ഇന്ത്രജിത് നായർ ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു.
സെക്രട്ടറി ശ്രീമതി നിഷ നായർ, ട്രഷറെർ ശ്രീമതി വിനീത സുനിൽ മറ്റു ബോർഡ് മെമ്പർമാരായ ഉണ്ണികൃഷ്ണൻ പിള്ള, സുനിത ഹരി, വിനോദ് മേനോൻ,വേണുഗോപാൽ, രതീഷ് നായർ, രെശ്മി നായർ എന്നിവർ വേദിയിൽ സന്നിഹിദരായിരുന്നു.
സമുദായത്തിലെ മുതിർന്നവർ പങ്കെടുത്തവർക്ക് വിഷു കൈനീട്ടം നൽകി. തുടർന്ന് നടന്ന് കലാപരിപാടികൾ ഏവരുടെയും മനം കവർന്നു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. GHNSS പുറത്തിറക്കുന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനം മുൻ പ്രസിഡന്റ് ശ്രീ ഹരിഹരൻ നായർ നിർവഹിച്ചു. വിവിധ സേവന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചുകൊണ്ട് യൂത്ത് വിങ്ങും, നൂതന ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ട് ബോർഡ് മെമ്പർ വിനോദ് മേനോനും വേറിട്ട് നിന്നു. സമുദായ അംഗങ്ങൾ തന്നെ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും ആഘോഷങ്ങൾക്ക് മറ്റു കൂട്ടി.
വാർത്ത അയച്ചത് : ശങ്കരൻകുട്ടി