PRAVASI

സമന്വയ കാനഡ ഒരുക്കുന്ന "സമന്വയം-2025" ഒക്ടോബര്‍ 18 ന്

Blog Image

ഒന്റാരിയോ : കാനഡയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സമന്വയ ഒരുക്കുന്ന "സമന്വയം-2025", ജന്മനാടിന്‍റെ ഗൃഹാതുരതയിലേക്ക് കലയുടെ കൈപിടിച്ച് ഒരു സായന്തനം.... കാനഡയിലെ മലയാളിമനസുകളുടെ മഹാസമന്വയം...ഒക്ടോബര്‍ 18ന് മൈക്കില്‍ പവര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയമാണ് വേദി. (105 Eringate Dr. Etobicoke, ON M9C 3Z7)

മുന്‍ പതിപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണത്തെ പ്രത്യേകത ഒരു ലിറ്ററേച്ചർ ഫെസ്റ്റ് കൂടി സംഘടിപ്പിക്കുന്നു എന്നതാണ് . Battle of the Books എന്ന പുസ്തകപ്പയറ്റ് കാനഡയിലെ സാഹിത്യ പ്രേമികൾക്ക് പുത്തൻ അനുഭവമാകും. രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെയാണ് സാഹിത്യ സദസ്സ് നടക്കുക. പ്രശസ്ത എഴുത്തുകാരായ ശ്രീമതി. സാറാ ജോസഫ്, ആർ.രാജശ്രീ, എസ്, ഹരീഷ് എന്നിവർ പരിപാടിയിൽ ഓൺലൈനായി പങ്കെടുക്കും. ഉച്ചക്ക് ശേഷം മികച്ച കലാവിരുന്നുകളുമായി സമന്വയം 2025 അരങ്ങേറും. കേരളീയകലകളെയും സംസ്കാരത്തെയും ചേര്‍ത്തുപിടിക്കുക, ഒപ്പം മറ്റ് നാടുകളുടെ സംസ്കാരങ്ങളെ ആദരപൂര്‍വ്വം തിരിച്ചറിയുക... ഇതാണ് സമന്വയത്തിന്‍റെ സന്ദേശം.

അടൂര്‍, അരവിന്ദന്‍, ജോണ്‍ എബ്രഹാം, കടമ്മനിട്ട തുടങ്ങിയ മഹാരഥന്മാര്‍ ചേര്‍ന്ന് രൂപംനല്‍കിയ കലാരൂപമായ ചൊല്‍ക്കാഴ്ച, നാടന്‍പാട്ടില്‍ തുടങ്ങി പുത്തന്‍പാട്ടുകളിലൂടെ പ്രേക്ഷകരെ ഉത്സവലഹരിയിലെത്തിക്കുന്ന മ്യൂസികൽ കൺസേർട്ട് പരമ്പരാഗതവും നവീനവുമായ നൃത്തരൂപങ്ങള്‍... ഇനിയും ഏറെയുണ്ട് നിങ്ങളെ കാത്തിരിക്കുന്ന ദൃശ്യവിസ്മയങ്ങള്‍..

മലയാളനാടിന്‍റെ സാഹിത്യത്തിൻ്റേയും കലയുടേയും മാധുര്യത്തിലേക്ക് നടത്തുന്ന യാത്രയായിരിക്കും സമന്വയം 2025.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.