ടെക്‌സാസ് സംസ്ഥാനത്തെ സാൻ അന്റോണിയോയിലെ ഹെൻറി ഗൊൺസാലെസ് കൺവെൻഷൻ സെന്ററിൽ വെച്ച് 2024 ജൂലൈ 4,5,6,7 തീയതികളിൽ നടന്ന, നോർത്ത് അമേരിക്കൻ ക്നാനായ മഹാസംഗമമായ ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് നോർത്ത് അമേരിക്കയുടെ (കെ. സി. സി. എൻ. എ.) 15- മത് കൺവെൻഷനിൽ വെച്ച് നടത്തപ്പെട്ട കലോത്സവത്തിൽ, ഹെലൻ ജോബി മംഗലത്തേട്ട്‍ കലാതിലകം ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഡിട്രോയിറ്റ്: ടെക്‌സാസ് സംസ്ഥാനത്തെ സാൻ അന്റോണിയോയിലെ ഹെൻറി ഗൊൺസാലെസ് കൺവെൻഷൻ സെന്ററിൽ വെച്ച് 2024 ജൂലൈ 4,5,6,7 തീയതികളിൽ നടന്ന, നോർത്ത് അമേരിക്കൻ ക്നാനായ മഹാസംഗമമായ ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് നോർത്ത് അമേരിക്കയുടെ (കെ. സി. സി. എൻ. എ.) 15- മത് കൺവെൻഷനിൽ വെച്ച് നടത്തപ്പെട്ട കലോത്സവത്തിൽ, ഹെലൻ ജോബി മംഗലത്തേട്ട്‍ കലാതിലകം ആയി തിരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഹെലൻ കലാതിലക പട്ടം നേടിയെടുത്തത്. ലളിതഗാനം, പ്രസംഗം, സിനിമാറ്റിക് ഡാൻസ് എന്നീ വ്യക്തിഗത ഇനങ്ങളിലും, പുരാതനപ്പാട്ട്, സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ് എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2023-ൽ മിഷിഗൺ സ്റ്റേറ്റ് ഹൈസ്കൂൾ ലെവൽ ഡിബേറ്റ് കോംപെറ്റീഷൻ വിജയി കൂടി ആണ് ഹെലൻ. പഠനത്തോടൊപ്പം ചിത്രരചന, അഭിനയം, ഭരതനാട്യം, കർണാടിക് മ്യൂസിക് തുടങ്ങി വിവിധ പാഠ്യേതര വിഷയങ്ങളിലും സമർഥയാണ് ഹെലൻ.മിഷിഗണിലെ ഡിട്രോയിറ്റിൽ താമസിക്കുന്ന, ക്നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്) ഡിട്രോയിറ്റ് & വിൻഡ്സർ അംഗങ്ങളായ മംഗലത്തേട്ട്‍ ജോബി & മഞ്ജു ദമ്പതികളുടെ മൂന്നാമത്തെ പുത്രി ആണ് 14 വയസ്സുകാരി ഹെലൻ. സ്റ്റർലിങ്ങ് റൈറ്റ്സ് യൂട്ടിക്ക അക്കാഡമി ഫോർ ഇൻ്റർനാഷണൽ സ്റ്റഡീസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആണ്.
ഹെലന്റെ സഹോദരിമാരായ ക്രിസ്റ്റീൻ, കെ.സി.സി.എൻ. എയുടെ 2014 ലെ ചിക്കാഗോ കൺവെൻഷനിലും, മെഗൻ 2018 ലെ അറ്റ്ലാന്റാ കൺവെൻഷനിലും കലാതിലകം ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കെ.സി.സി.എൻ. എയുടെ ഈ ഭരണസമിതിയുടെ പ്രസിഡന്റ് ഷാജി എടാട്ടിൻ്റെയും ടീമിന്റെയും, കൺവെൻഷൻ ചെയർമാൻ ജെറിൻ ലൂക്ക് പടപ്പറമ്പിൽന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട സാൻ അൻ്റോണിയോ കൺവൻഷൻ, സംഘാടക മികവ് കൊണ്ട് വൻ വിജയമായി മാറി.കൺവെൻഷനിൽ ഏറ്റവും പ്രധാനപ്പെട്ട ആർട്ട് & ലിറ്റററി മത്സരങ്ങൾക്ക്, മരിയാ പതിയിൽ ചെയർ പേഴ്സണായി, സിറിൽ വടകര, ആരതി കാരക്കാട്ട്, ബിനു എടകര എന്നിവർ അടങ്ങിയ കമ്മിറ്റി പ്രശംസനീയമായ നേതൃത്വം നൽകിയത്.