PRAVASI

ഇംഗ്ലണ്ടിൽ നിന്ന് ചൈനയിലേക്ക് ഇനി എത്രദൂരം?

Blog Image

പതിവുപോലെ അന്നും കൃത്യ സമയത്ത്  ടെയ്‌ലർ  തൻ്റെ ജോലിക്ക് എത്തിച്ചേർന്നു. വൈദ്യശാസ്ത്രം പഠിച്ചതു മൂലമാണ് ഇങ്ങ്നെയൊരു  ജോലി തനിക്ക് ലഭിച്ചത്. സ്വന്തം ദേശം, കുടുംബം, ബന്ധുക്കൾ,സുഹൃത്തുക്കൾ, എല്ലാം ഉപേക്ഷിച്ചാണ് ഹഡ്‌സൺ ടെയ്‌ലർ ഇംഗ്ലണ്ടിൽ നിന്നും ചൈനയിലേക്ക് വന്നിരിക്കുന്നത്. പ്രേഷിത ദൗത്യത്തിൽ  പങ്കാളിയാകണം എന്നതായിരുന്നു തൻ്റെ ജിവിത ലക്ഷ്യം. പാർപ്പാൻ ഒരിടവും, ദിനംന്തോറും ഭക്ഷണത്തിനുള്ള മാർഗ്ഗവും പരിഹരിച്ചിട്ട് വേണം പ്രേഷിത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുവാൻ,

അങ്ങനെയാണ് ഡോക്ടറുടെ ക്ലനിക്കിൽ ഒരു ചെറിയ ജോലി ലഭിക്കുന്നത്. 

      ഇംഗ്ലണ്ടിലെ ഭാഷയല്ലല്ലോ ചൈനിയിൽ, അതുകൊണ്ട് ഭാഷയും പഠിയ്ക്കണം. ചൈനയിൽ ആദ്യമായ് ലഭിച്ച ജോലിയും, അതിൻ്റെ ശമ്പളവും ടെയ്‌ലറുടെ മനസ്സിന് വല്ലാത്തൊരു സന്തോഷവും സംതൃപ്തിയുമാണ് പകർന്നത്. ആ രാത്രിയിൽ തന്നെ ലഭിച്ച ശമ്പളത്തിനനുസരിച്ച്  താൻ ഒരു ബഡ്‌ജറ്റും തയ്യാറാക്കി. ദശാംശം ദൈവത്തിനുള്ളതാണ്. ആകെ ലഭിച്ച തുകയുടെ ദശാംശം കൊടുക്കണമോ?, ഭക്ഷണത്തിനും, വീടു വാടകയും കൊടുത്തതിനു ശേഷം മിച്ചമുള്ള തുക യുടെ ദശാംശം കൊടുത്താൽ മതിയോ? എന്നുള്ള ചിന്താഭാരം തനിക്ക് അനുഭവപ്പെട്ടു.  അവസാനം താൻ ഒരു നിഗമനത്തിൽ എത്തിച്ചേർന്നു. ശമ്പളമായ് ലഭിച്ച തുകയുടെ ദശാംശം കൊടുത്തതിനു ശേഷം ബാക്കി തുക നിത്യേനയുള്ള ചിലവിനായ് വിനയോഗിക്കുക. ഇതിന് ടെയ്‌ലർ വലിയ വില കൊടുക്കേണ്ടതായ് വന്നു. താമസ സ്ഥലം ഒഴിഞ്ഞ് ഗ്രാമ പ്രദേശത്ത് ഒരു ചെറിയ മുറി വാടയ്ക്ക് എടുത്തു. നമ്മിൽ എത്ര പേർ സുവിശേഷീകരണത്തിനായ് ഇത്തരത്തിലൊരു ത്യാഗം സഹിയ്ക്കും?. ചൈനയിൽ ദീർഘ വർഷങ്ങൾ യേശു പാപികളെ വിടുവിയ്ക്കുമെന്നും രോഗികളെ സൗഖ്യമാക്കുന്ന നല്ല വൈദ്യനാണെന്ന സന്ദേശങ്ങൾ  അച്ചടിച്ച് വിതരണം ചെയ്തു. ഭവന സന്ദർശനത്തിൽ കൂടിയും രോഗികൾക്ക് വേണ്ടി പ്രാർത്ഥിച്ചുമാണ് ജോലി ഇല്ലാത്ത അവധി ദിവസങ്ങളിൽ സമയം ചിലവിട്ടിരുന്നത്. ഒരിക്കൽ ഒരു രാത്രിയിൽ താൻ ഉറ ങ്ങുവാൻ കിടന്നപ്പോൾ കതകിൽ ആരോ  മുട്ടുന്ന ശബ്ദം കേട്ടു. അത് മറ്റാരുമായിന്നില്ല, ഒരിക്കൽ ടെയ്‌ലറെ ഭവനത്തിൽ നിന്ന് ഇറക്കിവിട്ട ഒരു ഗ്രഹനാഥൻ, തൻ്റെ ഭാര്യ അത്യാസന്ന നിലയിലാണ്. അന്ത്യ കൂദാശ നടത്തി കൊടുക്കണം. ഇതിനായ് ഈ പാപപ്പെട്ട മനുഷ്യൻ തൻ്റെ ഇടവകയിലെ പുരോഹിതിനെ സന്ദർശിച്ചെങ്കിലും , നിശ്ചിത തുക അവിടെ കൊടുക്കുവാൻ ഇല്ലാത്ത കാരണത്താൽ അത് നടന്നില്ല. ആ രാത്രി തന്നെ ടെയ്‌ലർ പാവപ്പെട്ടവൻ്റെ കുടെ  ആ ഭവനത്തിലേക്ക് യാത്രതിരിച്ചു . യാത്രയ്ക്കിടയിൽ വിടുതൽ കൊടുക്കുന്ന യേശുവിനെ പ്പറ്റിയാണ് ടെയ്ലർ സംസാരിച്ചത്. അത്യാസന്നതയിൽ ആയിരുന്ന  ആ രോഗിയ്ക്കു വേണ്ടി പ്രാർത്ഥിച്ചെങ്കിലും ഏതാനും ദിവസം കഴിഞ്ഞ് ആ സ്ത്രീ ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. മരണാനന്തരം ടെയ്ലർ ആ ഭവനത്തിലെ നിത്യ സന്ദർശനകനായതുമൂലം  ആ കുടുംബം സമ്പൂർണ്ണമായ് കർത്താവിനെ രക്ഷകനായ് സ്വീകരിച്ചു. ഫലം കായ്ക്കുന്ന ഒരു മരത്തിൻ്റെ തൈ നട്ട് വളർത്തിയാൽ  വർഷങ്ങൾക്ക് ഒടുവിൽ അത് ഫലം തരും. ഇതുപോലെ ദൈവത്തെ അറിയാത്തവരുടെ ഇടയിൽ സുവിശേഷമാകുന്ന വിത്ത് വിതച്ചാൽ  അല്പം സമയം മുന്നോട്ടു പോയാലും ഒടുവിൽ അവർ ജീവനുള്ള ദൈവത്തെ കണ്ടുമുട്ടുവാൻ ഇടയാകും.  ഹഡ്‌സൺ  ടെയ്‌ലറെപ്പോലെ നമ്മുടെ ജീവിതത്തെ  ദൈവത്തിൻ്റെ കരങ്ങളിൽ സമർപ്പിച്ചാൽ ദൈവത്തിൻ്റെ അത്ഭുത പ്രവൃർത്തി ദർശിയ്ക്കുവാൻ സാധ്യമാകും. സമർപ്പണം ഭാഗികമായിരിക്കരുത്, പ്രത്യുത അത് സമ്പൂർണ്ണമായിരിയ്ക്കണം.  

 രാജു തരകൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.