ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്‍ അതിന്‍റെ 2025-26-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുവാനുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ ആരംഭിച്ചു. മുന്‍പ്രസിഡണ്ടുമാരായ സാം ജോര്‍ജ്, ജോര്‍ജ് പണിക്കര്‍, സിബു മാത്യു കുളങ്ങര എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ചുമതല നല്കി.
ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്‍ അതിന്‍റെ 2025-26-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുവാനുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ ആരംഭിച്ചു. മുന്‍പ്രസിഡണ്ടുമാരായ സാം ജോര്‍ജ്, ജോര്‍ജ് പണിക്കര്‍, സിബു മാത്യു കുളങ്ങര എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ചുമതല നല്കി.
ഭാരവാഹികളായി മത്സരിക്കാന്‍ താല്പര്യമുള്ളവര്‍ തങ്ങളുടെ നാമനിര്‍ദേശപത്രിക ഒക്ടോബര്‍ 30-ാം തീയതിക്കു മുമ്പായി സമര്‍പ്പിച്ചിരിക്കണം. പിന്‍വലിക്കാനുള്ള തീയതി നവംബര്‍ 11 ആണ്. സൂക്ഷ്മ പരിശോധനകള്‍ നവംബര്‍ 9-ാം തീയതി വരെയാണ്.
കുടിശികയുള്ള സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ കുടിശിക നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പായി കൊടുത്തുതീര്‍ക്കേണ്ടതാണ്. നവംബര്‍ 22-ന് ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ നാമനിര്‍ദേശ പത്രികകള്‍ തപാലിലോ, ഇ-മെയില്‍ മുഖേനയോ മുഖ്യതെരഞ്ഞെടുപ്പ് ചുമതലയുള്ള സിബു മാത്യുവിന് നല്കിയിരിക്കണം. ലാമശഹ: ശെയൗാസ@വീാമേശഹ.രീാ എന്നതാണ്. നാമനിര്‍ദേശ പത്രികകളും മറ്റ് അനുബന്ധ വിവരങ്ങളും ഐ.എം.എ വാട്സാപ് ഗ്രൂപ്പില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റ് നിര്‍ദേശങ്ങള്‍ക്കും താഴെക്കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സിബു മാത്യു കുളങ്ങര 224 425 3625.
GEORGE PANIKER
SAM GEORGE
SIBU KULANGARA