PRAVASI

ഫോമാ സെന്‍ട്രല്‍ റീജിയന്‍റെ 2024-2026-ലെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു

Blog Image
ഫോമാ സെന്‍ട്രല്‍ റീജിയന്‍റെ പ്രവര്‍ത്തനോദ്ഘാടനം സെ. മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആര്‍വിപി ജോണ്‍സണ്‍ കണ്ണൂക്കാടന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് സീറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ഭദ്രദീപം കൊളുത്തി പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു.

ചിക്കാഗോ: ഫോമാ സെന്‍ട്രല്‍ റീജിയന്‍റെ പ്രവര്‍ത്തനോദ്ഘാടനം സെ. മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആര്‍വിപി ജോണ്‍സണ്‍ കണ്ണൂക്കാടന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് സീറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ഭദ്രദീപം കൊളുത്തി പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ റീജിയനിലെ ആറ് അംഗസംഘടനകളില്‍ നിന്നുള്ള പ്രതിനിധികളും ചിക്കാഗോയിലെ ഫോമാ അഭ്യുദയകാംക്ഷികളും ഫോമാ എക്സിക്യൂട്ടീവ് മെംബേഴ്സും പങ്കെടുക്കുകയുണ്ടായി. ആന്‍റോ കവലയ്ക്കല്‍ സ്വാഗതം പറഞ്ഞു.  ജോണ്‍സണ്‍ കണ്ണൂക്കാടന്‍ തന്‍റെ അദ്ധ്യക്ഷപ്രസംഗത്തില്‍ ഫോമാ സമൂഹത്തിനുവേണ്ടി എല്ലാ നല്ലപ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ നേരുകയും സ്നേഹത്തിന്‍റെയും കരുതലിന്‍റെയും സന്ദേശം സമൂഹത്തിലേക്ക് പകരുവാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ഇല്ലിനോയി സ്റ്റേറ്റ് റെപ്രസെന്‍റേറ്റീവ് കെവിന്‍ ഓലിക്കല്‍ യൂത്ത്ഫോറം ഉദ്ഘാടനം ചെയ്യുകയും യുവജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഫോമാ സെന്‍ട്രല്‍ റീജിയന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.
ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേല്‍ സെന്‍ട്രല്‍ റീജിയന്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന തലമുറയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ഫോമായുടെ വരുംകാല പ്രവര്‍ത്തനങ്ങളിലേക്കുള്ള സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഫോമാ ട്രഷറര്‍ സിജില്‍ പാലക്കലോടി തന്‍റെ ആശംസാപ്രസംഗത്തില്‍ വരുന്ന രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു സംക്ഷിപ്തരൂപം നല്കുകയും പ്രവര്‍ത്തനങ്ങള്‍ക്കായി 2.5 മില്യന്‍ ഡോളറിന്‍റെ ബജറ്റ് അവതരിപ്പിക്കുകയുമുണ്ടായി.
ഈയവസരത്തില്‍ ഫോമാ സെന്‍ട്രല്‍ റീജിയന്‍ വിമന്‍സ് ഫോറത്തിന്‍റെ ഉദ്ഘാടനവും നടത്തപ്പെട്ടു. ഫോമാ നാഷണല്‍ കമ്മിറ്റി മെംബറായ ആഷ മാത്യുവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഫോമാ വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഉദ്ഘാടന പരിപാടിക്ക് അറുപതംഗ കമ്മിറ്റി പ്രവര്‍ത്തിക്കുകയും ജോസ് മണക്കാട്ട്, സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു, ഡോ. സിബിള്‍ ഫിലിപ്പ്, രാജന്‍ തലവടി, ആന്‍റോ കവലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കുകയും ചെയ്തു. വിമന്‍സ് ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഡോ. റോസ് വടകരയും സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളിയും യൂത്ത് ഫോറത്തിന്‍റേത് യൂത്ത്ഫോറം പ്രതിനിധികളും വിശദീകരിച്ചു.
ശാന്തി ജയ്സണ്‍, സാറാ അനില്‍, ഡോ. റോസ് വടകര, ഡോ. സിബിള്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട സംഗീതസന്ധ്യ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്നു നടന്ന റാഫിള്‍ പ്രോഗ്രാമിന് ബിജു മുണ്ടയ്ക്കല്‍, ആഗ്നസ് തെങ്ങുമ്മൂട്ടില്‍, ജോയ്സി എന്നിവര്‍ നേതൃത്വം നല്കി.
അംഗസംഘടനകളെയും ഫോമാ നാഷണല്‍ കമ്മിറ്റിയെയും പ്രതിനിധീകരിച്ച് ഫോമാ ട്രഷറര്‍ സിജില്‍ പാലക്കലോടി, ഫാ. സിജു മുടക്കോടില്‍, നാഷണല്‍ കമ്മിറ്റി മെംബര്‍ ജോര്‍ജ് മാത്യു, ഫോമാ ജുഡീഷ്യല്‍ ചെയര്‍മാന്‍ ബെന്നി വാച്ചാച്ചിറ, അഡ്വൈസറി കൗണ്‍സില്‍ മെംബര്‍ ജോസ് മണക്കാട്ട്, റീജണല്‍ വിമന്‍സ് ചെയര്‍ ഡോ. റോസ് വടകര, സിഎംഎ പ്രസിഡണ്ട് ജെസ്സി റിന്‍സി, ഐഎംഎ ജോ. സെക്രട്ടറി ലിന്‍സ് ജോസഫ്, കേരള അസോസിയേഷന്‍ പ്രസിഡണ്ട് ആന്‍റോ കവലയ്ക്കല്‍, മിഡ്വെസ്റ്റ് അസോസിയേഷന്‍ പോള്‍സണ്‍ കുളങ്ങര, മിനിസോട്ട മലയാളി അസോസിയേഷന്‍ ജില്‍ബി സുഭാഷ്, ചാരിറ്റി ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, ഫോമാ മുന്‍ എക്സി. വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കളം, സ്റ്റാന്‍ലി കളരിക്കാമുറി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കപ്പെട്ടു. ഈ പരിപാടിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. ഈ ചടങ്ങിന്‍റെ ഡയ്മണ്ട്, പ്ലാറ്റിനം, ഗോള്‍ഡ് സ്പോണ്‍സര്‍മാരെ പ്ലാക്ക് നല്കി ആദരിച്ചു. ഈ ചടങ്ങുകളുടെ മാസ്റ്റര്‍ ഓഫ് സെറിമണിയായി സെന്‍ട്രല്‍ റീജിയന്‍ സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യുവും ഡോ. സിബിള്‍ ഫിലിപ്പും പ്രവര്‍ത്തിച്ചു. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സാബു കട്ടപ്പുറം ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.